Friday, March 29, 2024
HomeEuropeഇന്‍ഫന്റീനോ വീണ്ടും ഫിഫയുടെ പ്രസിഡന്റ്

ഇന്‍ഫന്റീനോ വീണ്ടും ഫിഫയുടെ പ്രസിഡന്റ്

ഫിഫ പ്രസിഡന്റായി വീണ്ടും ജിയാനി ഇന്‍ഫന്റീനോ തിരഞ്ഞെടുക്കപ്പെട്ടു. 2023-2027 കാലയളവിലും ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ ഉണ്ടാകും.

ഇന്ന് നടന്ന ഫിഫ കോണ്‍ഗ്രസിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016 ഫെബ്രുവരിയില്‍ നടന്ന FIFA എക്‌സ്‌ട്രാഓര്‍ഡിനറി കോണ്‍ഗ്രസിലാണ് ഇന്‍ഫാന്റിനോ ആദ്യമായി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, 2019 ജൂണില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായ മൂന്നാം തവണയും ലോക ഫുട്‌ബോള്‍ ഭരണസമിതിയുടെ തലവനായി.

തന്റെ മുന്‍ കാലയളവുകളില്‍, ഫിഫയ്ക്കുള്ളില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്കാരങ്ങള്‍ ഇന്‍ഫാന്റിനോ അവതരിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്ക് ഇടയില്‍ ഖത്തര്‍ ലോകകപ്പ് വിജയകരമായി നടത്താനും അദ്ദേഹത്തിനായിരുന്നു. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ഫിഫ ലോകകപ്പ് വിപുലീകരിക്കാനും അദ്ദേഹം ആയിരുന്നു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്.

തന്റെ നന്ദി പ്രസംഗത്തില്‍, ഫിഫ കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് നന്ദി പറയുകയും കായികരംഗത്തെ ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഇന്‍ഫാന്റിനോ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular