Friday, April 26, 2024
HomeKeralaരാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദര്‍ശനം; ദ്രൗപദി മുര്‍മു കൊച്ചിയിലെത്തി

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദര്‍ശനം; ദ്രൗപദി മുര്‍മു കൊച്ചിയിലെത്തി

റണാകുളം : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി.

കൊച്ചിയിലാണ് രാഷ്‌ട്രപതി വിമാനമിറങ്ങിയത്. ഇതാദ്യമായാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തുന്നത്.

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിച്ചു.

നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച ശേഷം നാവിക സേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയിലെ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും.

ചടങ്ങില്‍ രാഷ്‌ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ ദ്രൗപദി മുര്‍മു സമ്മാനിക്കും.

രാത്രി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്‌ട്രപതി 17-ന് രാവിലെ 9.30-ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠത്തിലേക്കും പോകും.

തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിലും പങ്കെടുക്കും. ഉച്ചയ്‌ക്കു ലക്ഷദ്വീപിലേക്കു തിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular