Thursday, March 28, 2024
HomeIndiaയുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മില്‍ ഉപേക്ഷിച്ച സംഭവം: കൊലപാതക പരമ്ബര തള്ളി പോലീസ്

യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മില്‍ ഉപേക്ഷിച്ച സംഭവം: കൊലപാതക പരമ്ബര തള്ളി പോലീസ്

ബെംഗളൂരു : ബെംഗളൂരു കൊലപാതക പരമ്ബര തള്ളി പോലീസ്. റെയില്‍വേ സ്റ്റേഷനില്‍ ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയ കേസിലെ അഭ്യൂഹങ്ങളാണ് പോലീസ് തള്ളിയത്.

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ബിഹാറില്‍ നിന്നുള്ള കമല്‍, തന്‍വീര്‍, ഷാക്കിബ് എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള അഞ്ച് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഇത് കൊലപാതക പരമ്ബരയല്ലെന്നും ജനുവരിയിലും ഡിസംബറിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളുമായി പ്രതികള്‍ക്ക് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

ഇന്‍തിഖാബ് എന്നയാളുമായിട്ടായിരുന്നു മരിച്ച തമന്നയുടെ രണ്ടാം വിവാഹം. എന്നാല്‍ ഇന്‍തിഖാബിന്റെ സഹോദരന്‍ നവാബിന് ഈ ബന്ധത്തെ എതിര്‍പ്പായിരുന്നു. തമന്നയെ തിരികെ വീട്ടില്‍ അയക്കാനും നവാബ് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇന്‍തിഖാബ് ഇതിനെ എതിര്‍ത്തു. ഇതിനെ
തുടര്‍ന്ന് സഹോദരന്‍ വീട്ടില്‍ ഇല്ലതിരുന്ന സമയത്ത് നവാബും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും പര്‍ദ്ദകൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മില്‍ ഉപേക്ഷിച്ചു.

പ്രതികള്‍ ബിഹാറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്ന് പ്രതികളെ പിടികൂടിയെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular