Friday, April 19, 2024
HomeGulfപൊതു ഇടങ്ങളിലെ യാചകവൃത്തി: മുന്നറിയിപ്പുമായി അധികൃതര്‍

പൊതു ഇടങ്ങളിലെ യാചകവൃത്തി: മുന്നറിയിപ്പുമായി അധികൃതര്‍

കുവൈത്ത് സിറ്റി : രാജ്യത്ത് പൊതു ഇടങ്ങളില്‍ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത്.

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാന്‍ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

യാചകവൃത്തിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ തന്നെ നാട് കടത്തുമെന്നും, ഇവരുടെ സ്‌പോണ്‍സര്‍ പദവിയിലുളളവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഭിക്ഷാടനം നടത്തുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തും. ഭിക്ഷാടനം ഇല്ലാതാക്കുന്നതിനായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് കുവൈത്ത് പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

97288211, 97288200, 25582581, 25582582 എന്നീ നമ്ബറുകളിലൂടെ ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അധികൃതരുമായി പങ്കുവെക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 24 മണിക്കൂറും (ആഴ്ചയില്‍ എല്ലാ ദിവസവും) പ്രവര്‍ത്തിക്കുന്ന 112 എന്ന നമ്ബറിലും യാചകവൃത്തി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular