Saturday, April 20, 2024
HomeUSAലാൽ മോട്‍വാനി നയിക്കുന്ന ഗോപിയോയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ലാൽ മോട്‍വാനി നയിക്കുന്ന ഗോപിയോയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) പുതിയ ഭാരവാഹികൾ സൂം മീറ്റിൽ സ്ഥാനമേറ്റു. ന്യൂ യോർക്കിലെ മുതിർന്ന സാമൂഹ്യ നേതാവ് ലാൽ മോട്‍വാനി പ്രസിഡന്റ് ആയപ്പോൾ ബ്രിസ്ബെയ്നിൽ നിന്നുള്ള ഉമേഷ് ചന്ദ്ര എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി.

മറ്റു ഭാരവാഹികൾ : കേവൽ കന്ദ (ലോസ് ആഞ്ചലസ്‌) വൈസ് പ്രസിഡന്റ്, പ്രകാശ് ഷാ (ന്യൂ ജേഴ്‌സി) ഗ്ലോബൽ അംബാസഡർ), ജസ്ബീർ നാമി കൗർ ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ.

റീജണൽ ഇന്റർനാഷണൽ കോ-ഓർഡിനേറ്റർമാർ: റോജർ ലച്മാൻ (ജൊഹാനസ്ബർഗ്-ആഫ്രിക്ക) ദിയോ ഗോസിൻ (ട്രിനിഡാഡ്, ന്യൂ യോർക്ക്-കരീബിയൻ) അശോക് മദൻ (സതേൺ കലിഫോണിയ — നോർത്ത് അമേരിക്ക) ഹാർമോഹൻ സിംഗ് വാലിയ (സിഡ്‌നി — ഓഷ്യാന) ധിരാജ് അഹൂജ (ഡൽഹി — സൗത്ത് ഏഷ്യ).

ജനുവരി 14 നു ജനറൽ ബോഡി നിയോഗിച്ച കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരൊറ്റ മത്സരം ഒഴികെ എല്ലാം ഏകകണ്ഠം ആയിരുന്നു.

സ്ഥാനമേൽക്കുന്ന ചടങ്ങിൽ ദേവിക ഗധാവി പ്രാർഥനാ ഗാനം ആലപിച്ചു. ഗോപിയോ ചെയർമാൻ ഡോക്ടർ തോമസ് എബ്രഹാം എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും സൂമിൽ എത്തിയവരെ സ്വാഗതം ചെയ്തു. ഗോപിയോയുടെ ഉത്ഭവത്തെ കുറിച്ചും 34 വർഷത്തെ നേട്ടങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മഹാമാരിക്കാലത്തു വിവിധ ചാപ്റ്ററുകൾ നൽകിയ സേവനം അദ്ദേഹം ഓർമിച്ചു.

പല രാജ്യങ്ങളിലും ഗോപിയോ ചാപ്റ്ററുകൾ ഒട്ടേറെ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു സേവനത്തിൽ സംഘടന നേതൃത്വം കൈവരിച്ചു. കൂടുതൽ വിശാലമായി സമൂഹത്തെ സേവിക്കാൻ ഇന്ത്യൻ പ്രവാസി സമൂഹത്തിനു നേതൃത്വം നൽകുക എന്നതാണ് സമീപനം.

സജീവമല്ലാത്ത മേഖലകളിൽ കൂടുതൽ ഉഷാറായ പ്രവർത്തനം നടത്തുമെന്നു മോട്‍വാനി പറഞ്ഞു.

GOPIO office-bearers take charge in Zoom meet

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular