Tuesday, April 23, 2024
HomeUSAഷിക്കാഗോ-ഡൽഹി എയർ ഇന്ത്യ വിമാനം 22 മണിക്കൂർ വൈകി, പിന്നെ റദ്ദാക്കി

ഷിക്കാഗോ-ഡൽഹി എയർ ഇന്ത്യ വിമാനം 22 മണിക്കൂർ വൈകി, പിന്നെ റദ്ദാക്കി

ഷിക്കാഗോ-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റ് 22 മണിക്കൂറിലേറെ വൈകുകയും ഒടുവിൽ റദ്ദാക്കുകയും ചെയ്തതിനെ തുടർന്നു യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയ മുന്നൂറിലേറെ യാത്രക്കാർ ക്ഷുഭിതരായി.

പകരം യാത്രാ ഏർപ്പാടുകളെ കുറിച്ച് ബുധനാഴ്ച വരെ എയർലൈൻ യാതൊരു വിവരവും നൽകിയില്ലെന്ന് ഒ’ ഹരെയിൽ കുടുങ്ങിയ അവർ പരാതിപ്പെട്ടു.

ചൊവാഴ്ച ഉച്ചതിരിഞ്ഞു പ്രാദേശിക സമയം 1.30നു പുറപ്പെടേണ്ട എ ഐ 126 ഫ്ലൈറ്റ് പിറ്റേന്ന്  ഇന്ത്യൻ സമയം 2.20നാണു ഡൽഹിയിൽ എത്തേണ്ടിയിരുന്നത്.  എന്നാൽ ബുധനാഴ്ച വൈകിട്ടും മൂന്നൂറോളം യാത്രക്കാർ യാതൊരു വിവരവും ലഭിക്കാതെ ഷിക്കാഗോ വിമാനത്താവളത്തിൽ കാത്തിരിക്കയായിരുന്നു. അപ്പോഴാണ് ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അവരെ അറിയിക്കുന്നത്.

ഗോപാൽ കൃഷ്ണ സോളങ്കി എന്ന യാത്രക്കാരൻ പറഞ്ഞു: “നിശ്ചിത സമയം കഴിഞ്ഞു 22 മണിക്കൂർ കഴിഞ്ഞിട്ടും വിമാനം വന്നില്ല. അവർ ഞങ്ങളെ യാതൊന്നും അറിയിച്ചതുമില്ല.

“എയർലൈൻ ജീവനക്കാർ മിണ്ടാട്ടമില്ല. എന്നാണ് ഡൽഹിയിൽ എത്താൻ കഴിയുന്നതെന്നു ഞങ്ങൾക്കൊരു പിടിയുമില്ല.”

ഹോട്ടൽ സൗകര്യം ഏർപെടുത്തിയതു തന്നെ വളരെ വൈകിയാണെന്നു അദ്ദേഹം പറഞ്ഞു.

നിര്യാതയായ അമ്മയുടെ അവസാന ചടങ്ങുകൾക്കു എത്തിച്ചേരേണ്ട ഒരാളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. സാങ്കേതിക കാരണങ്ങളാൽ ഫ്ലൈറ്റ് റദ്ദാക്കേണ്ടി വന്നു എന്നു മാത്രമാണ് എയർ ഇന്ത്യ പറയുന്നത്. യാത്രക്കാർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്തെന്നു അവർ അവകാശപ്പെടുന്നു. അവരെ മറ്റു ഫ്ലൈറ്റുകളിൽ അയക്കും.

അസൗകര്യത്തിനു ക്ഷമ ചോദിക്കുന്നു എന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.

Air India passengers stranded in Chicago for over 22 hours

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular