Friday, March 24, 2023
HomeUSAസൗത്ത് കരളിന ആരോഗ്യ-പരിസ്ഥിതി നിയന്ത്രണ ബോർഡ് അധ്യക്ഷയായി ഇന്ത്യൻ അമേരിക്കൻ

സൗത്ത് കരളിന ആരോഗ്യ-പരിസ്ഥിതി നിയന്ത്രണ ബോർഡ് അധ്യക്ഷയായി ഇന്ത്യൻ അമേരിക്കൻ

ഇന്ത്യൻ അമേരിക്കൻ സീമ ശ്രീവാസ്തവ പട്ടേലിനെ സൗത്ത് കരളിന ആരോഗ്യ-പരിസ്ഥിതി നിയന്ത്രണ ബോർഡ് അധ്യക്ഷയായി ഗവർണർ ഹെൻറി മക്ക്മാസ്റ്റർ നോമിനേറ്റ് ചെയ്‌തു. സംസ്ഥാന സെനറ്റ് അംഗീകരിച്ചാൽ പട്ടേൽ വെള്ളക്കാരിയല്ലാത്ത ആദ്യത്തെ ചെയർപേഴ്സനാവും. ആ സ്ഥാനത്തു എത്തുന്ന രണ്ടാമത്തെ വനിതയും. 2018 മുതൽ ബോർഡ് അംഗവും 2021 മുതൽ ഉപാധ്യക്ഷയുമാണ് പട്ടേൽ.

ബോർഡ് മെമ്പർ എന്ന നിലയ്ക്ക് മികച്ച സേവനം കാഴ്ച വച്ച പട്ടേലിനെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്നു ഗവർണർ പറഞ്ഞു. മഹാമാരി കാലത്തു സ്തുത്യർഹമായ സേവനമാണ് അവർ അനുഷ്‌ടിച്ചത്.

ഡിസംബറിൽ റോബർട്ട് ബാൽക്കോസ് രാജി വച്ചതിന്റെ തുടർന്ന് ബോർഡ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടപ്പായിരുന്നു.

കരളിന കൺവീനിയന്സ് കോർപറേഷൻ പ്രസിഡന്റായി 20 വർഷത്തോളം ബിസിനസിൽ വലിയ പരിചയം നേടിയ പട്ടേൽ അവിടെ നേതൃത്വ പാടവം തെളിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരളിനയിൽ നിന്നു ബിരുദമെടുത്ത പട്ടേൽ ലെക്സിങ്ങ്ടണിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്താണ് ജീവിക്കുന്നത്. അമേരിക്കയിലാണ് ജനിച്ചു വളർന്നത്.

Indian-American to chair S.Carolina health-environment board

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular