Saturday, July 27, 2024
HomeIndiaടവര്‍ വാടക നല്‍കിയില്ല കെട്ടിടത്തിന് മുകളിലെ മൊബൈല്‍ ടവര്‍ ഉടമകള്‍ പൊളിച്ച്‌ വിറ്റു

ടവര്‍ വാടക നല്‍കിയില്ല കെട്ടിടത്തിന് മുകളിലെ മൊബൈല്‍ ടവര്‍ ഉടമകള്‍ പൊളിച്ച്‌ വിറ്റു

ചെന്നൈയിലെ കോയമ്ബേടില്‍ കെട്ടിടത്തിന്റെ ടെറസ്സിന് മുകളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവര്‍ പൊളിച്ച്‌ മാറ്റിയതായി പരാതി.

ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ എയര്‍സെല്‍ കമ്ബനിയുടെ മൊബൈല്‍ ടവറാണ് പൊളിച്ച്‌ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

2006ലാണ് ടവര്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്നത്. ജിടിഎല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആണ് 15 അടി നീളമുള്ള മൊബൈല്‍ ടവര്‍ കോയമ്ബേടിലെ മാദ തെരുവിലെ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചത്. കെട്ടിടമുടമകളായ ചന്ദ്രന്‍, കരുണാകരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കമ്ബനി വാടക നല്‍കി വരികയും ചെയ്തിരുന്നു. 2006ല്‍ ടവര്‍ സ്ഥാപിച്ചത് മുതല്‍ 2018 വരെയുള്ള കാലയളവില്‍ വാടക കൃത്യമായി ഇവര്‍ക്ക് നല്‍കിയിരുന്നു.

എന്നാല്‍ 2018ന് ശേഷം വാടക തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. പിന്നീട് ടവര്‍ നില്‍ക്കുന്ന കെട്ടിടം സന്ദര്‍ശിച്ച ജിടിഎല്‍ ജീവനക്കാരാണ് മൊബൈല്‍ ടവര്‍ പൊളിച്ചതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ടവറിനെപ്പറ്റി കെട്ടിടമുടമകളോട് ഈ ജീവനക്കാര്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ് ടവര്‍ തങ്ങള്‍ പൊളിച്ച്‌ മാറ്റി ആക്രിക്കച്ചവടക്കാര്‍ക്ക് കൊടുത്തുവെന്ന് ഉടമകളായ ചന്ദ്രനും കരുണാകരനും ബാലകൃഷ്ണനും പറഞ്ഞത്. ഇതോടെ ഇവര്‍ക്കെതിരെ പരാതിയുമായി ജിടിഎല്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

8.62 ലക്ഷം വിലമതിക്കുന്ന ടവറാണ് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്നതെന്നും തങ്ങളുടെ സമ്മതമില്ലാതെയാണ് ടവര്‍ പൊളിച്ച്‌ മാറ്റിയതെന്നും ജിടിഎല്‍ കമ്ബനി ഉദ്യോഗസ്ഥനായ വി കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇതു സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയതായും ഇദ്ദേഹം പറഞ്ഞു. കമ്ബനിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular