Saturday, July 27, 2024
HomeKeralaPresident Droupadi Murmu : രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു: തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും

President Droupadi Murmu : രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു: തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും

തിരുവനന്തപുരം : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു.

കൊല്ലം ആശ്രാമത്തുള്ള അമൃതപുരിയില്‍ എത്തിയാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം പൗരസ്വീകരണത്തിലും കുടുംബശ്രീയുടെ സില്‍വര്‍ ജൂബിലി വാര്‍ഷികത്തിലും രാഷ്ട്രപതി പങ്കെടുക്കും. ദ്രൗപതി മുര്‍മുവിന്‍്റെ സന്ദര്‍ശനം കണക്കിലെടുത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കര്‍ശന സുരക്ഷയും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രാഷ്ട്രപതി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി , സേന വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടര്‍ന്ന്, തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു. ശേഷം നാവിക സേനയുടെ പരീശിലന കേന്ദ്രമായ INS ദ്രോണാചാര്യയിലെ പരിപാടിയില്‍ പങ്കെടുത്തു. ശേഷം, കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടു.

തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ച ശേഷം കൊല്ലത്തേക്ക് യാത്ര തിരിച്ചു. അമൃതപുരിയിലെത്തിയ രാഷ്ട്രപതി മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച ശേഷം അരമണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പത്തരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു

തിരികെ തിരുവനന്തപുരത്തെത്തി 11:45 ന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിലും കുടുംബശ്രീയുടെ സില്‍വര്‍ ജൂബിലി വാര്‍ഷികത്തിലും പങ്കെടുക്കും. മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രിമാര്‍,മേയര്‍ തുടങ്ങിയവര്‍ രാഷ്ട്രപതിയെ സ്വീകരിക്കുന്നുണ്ട്. ദ്രൗപതി മുര്‍മുവിന്‍്റെ സന്ദര്‍ശനം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷാ ശക്തമാക്കി. കൊല്ലത്തും കായംകുളത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ചാക്ക മുതല്‍ ശംഖുമുഖം വരെയുള്ള പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിന്നീട്, തലസ്ഥാനത്ത് നിന്ന് റോഡ് മാര്‍ഗം നാളെ കന്യാകുമാരിയിലേക്ക് പോകുന്ന രാഷ്ട്രപതി തിരികെ എത്തിയശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈ മാസം 21 ആണ് ദില്ലിക്ക് മടങ്ങുക.

RELATED ARTICLES

STORIES

Most Popular