Thursday, March 28, 2024
HomeUSAജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് കിക്ക് ഓഫ് വൻ വിജയമായി

ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് കിക്ക് ഓഫ് വൻ വിജയമായി

33-ാമത് ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റിന് സാൻഫ്രാൻസിസ്കോയിൽ ഒരുക്കങ്ങൾ തുടങ്ങി. ഈ വരുന്ന മെയ് 27, 28 നു നടക്കുന്ന മത്സരങ്ങൾക്ക് കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് വോളി ബോൾ ക്ലബ് (സി.വി.ബി.സി.) ആതിഥേയത്വം വഹിക്കും. കഴിഞ്ഞ 33 വർഷമായി എല്ലാ വർഷവും ഈ ടൂർണ്ണമെന്റ് നടക്കാറുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് സാൻഫ്രാൻസിസ്കോ ഈ വോളിബോൾ മാമാങ്കത്തിന് വേദിയൊരുക്കുന്നത്. കുടിയേറ്റ മലയാളി സമൂഹത്തിലെ ഒന്നാം തലമുറയ്ക്കൊപ്പം രണ്ടാം തലമുറയിലെ യുവജനങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഈ മത്സരം എന്നത് ഏറെ ശ്രദ്ധേയമാണ്. മത്സര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടിൽന്റെ വസതിയിൽ കൂടിയ കിക്ക് ഓഫ് മീറ്റിംഗിൽ സി.വി.ബി.സി. ബോർഡ് ഓഫ് ഡയറക്ടേഴ് സും കാലിഫോർണിയയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളും ഒത്തുചേർന്നു. 75-ഓളം പേർ പങ്കെടുത്ത മീറ്റിംഗിൽ മത്സര നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു.

കാലിഫോർണിയയിലെ പതിമൂന്നു പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികൾ ഈ സംരഭത്തിന് പരിപൂർണ്ണ പിന്തുണയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മികച്ച റിയൽറ്റർ (റിയാലിറ്റി എക്സ് പെർട്ട്സ്) ആയ ഷൈജു വർഗീസ് ആണ് ഈ പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ. കിക്ക്ഓഫ് മീറ്റിംഗിൽ ഷൈജു വർഗ്ഗീസ് നെ സംഘാടകർ പ്രത്യേകം അനുമോദിച്ച് നന്ദി പറഞ്ഞു.

പന്ത്രണ്ട് വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്ത് ഷൈജു പ്രശംസനീയമായ സേവനം തുടരുന്നു. നോർത്ത് അമേരിക്കയിലെ ഒന്നാം നിരയിലുള്ള പത്തു ശതമാനം ഏജന്റുകളിൽ ഒരാളാണ് ഷൈജു. എട്ടു വർഷമായി ബേ ദാനം ചെയ്തു.
ഈസ്റ്റ് അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് ഗോൾഡ് മെഡലിസ്റ്റ്, ഹോം സ്നാപ്പ് ടോപ് ഏജന്റ്, സില്ലോ ഫൈവ് സ്റ്റാർ പ്രീമിയം ഏജന്റ് എന്നിങ്ങനെ ബിസിനസ്സ് രംഗത്ത് ഒട്ടനവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. സാധാരണ വീടുകളും ആഡംബര വീടുകളും മാർക്കറ്റ് ചെയ്യുന്നതിൽ ഷൈജു ഒരുപോലെ വൈദഗ്ധ്യം നേടിയിട്ടുണ്ട്. റെഡ്ഫിൻ പാർട്ടണർ ഏജന്റ് കൂടിയാണ് .

റാഫിൾ ടിക്കറ്റ് ഒന്നാം സമ്മാനമായ ഐ ഫോൺ സ്പോൺസർ ചെയ്തത് ചോയ്സ് ഓട്ടോ റിപ്പയർ ഷോപ്പ് ഉടമ ചാർലി ആണ്. പ്രശസ്ത എഴുത്തുകാരനും നടനും സിനിമാ നിർമ്മാതാവുമായ തമ്പി ആന്റണി തെക്കേക് ആണ് മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ.

കാലിഫോർണിയയിലെ വിവിധ മലയാള സംഘടനകൾ ഈ മത്സരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, മങ്കയിൽ നിന്ന് പ്രസിഡന്റ് റെനി പൗലോസ്, സുനിൽ വർഗ്ഗീസ്, സുഭാഷ് സക്കറിയ, ബേ മലയാളി ക്ലബ്ബിൽ നിന്ന് ലെബോൺ മാത്യു, ജീൻ ജോർജ്ജ്, നൗഫൽ കപ്പച്ചാലി എന്നിവർ, സാക്രമെന്റോ റീജിയണൽ അസോസി യേഷൻ ഓഫ് മലയാളീസ്, സർഗ്ഗം ചെയർമാൻ രാജൻ ജോർജ്ജ്, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ വാലി, എം.എ.സി. സി. യെ പ്രതിനിധീകരിച്ച് ടൈബി പറശ്ശേരി. ഫോമാ ആർ വി പി പ്രിൻസ് നെച്ചിക്കാട്ട്, എൻ.എസ്.എസ്. പ്രതിനിധി സുജിത് വിശ്വനാഥ്, കെ.സി.സി.എൻ.എ. പ്രതിനിധി റോബിൻ മാത്യു, തപസ്യ ആർട്സ് പ്രതിനിധി അനിൽ നായർ, വനിതാ സംഘടനാ പ്രതിനിധി ഗീത ജോർജ്ജ്, മൗണ്ടൻ ഹൗസ് അസോസിയേഷൻ ഓഫ് മലയാളീസ്, മോഹം പ്രതിനിധി ഗോപകുമാർ, ഇ.സി.സി.എം.എ. പ്രതിനിധി ഹരി എന്നിവരും ഫൊക്കാന, എസ്.കെ.സി.സി., മലയാളി അസോസിയേഷൻ ഓഫ് സോലാനൊ, എം.എ.എസ്., എന്നീ സംഘടനകളും മീറ്റിംഗിൽ പങ്കെടുത്ത് അവരുടെ പൂർണ്ണ സഹകരണം വാഗ്
മങ്കയുടെ ചിരകാല വോളി ബോൾ കോഓർഡിനേറ്റർ ആയ സുനിൽ വർഗ്ഗീസ് വോളി ബോൾ മേളയ്ക്കുള്ള ആദ്യത്തെ ചെക്ക് നൽകി. തുടർന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സി വി ബി സി പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടിൽ, ചെയർമാൻ പ്രേമ തെക്ക്, സെക്രട്ടറി രാജു വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി തോമസ് പഴയ പള്ളിൽ, ട്രഷറർ ജോസ്കുട്ടി മഠത്തിൽ, ജോയിന്റ് ട്രഷറർ ടോമി വടുതല, എന്നിവരും ഫിനാൻസ് കമ്മിറ്റി ചെയർമാൻ മേരീദാസൻ ജോസഫ്, അക്കോമഡേഷൻ കൺവീനർ ജാക്സൺ പൂക്കാടൻ, ഫുഡ് കോഓർഡിനേറ്റർ കൊച്ചുമോൻ, സിനോയ്, ബിനു, സ്പോർട്ട്സ് ആൻഡ് ജേഴ്സി കൺവീനർ ലെബോൺ മാത്യു, റാഫിൾ ടിക്കറ്റ് കൺവീനർ സുഭാഷ് സക്കറിയ സെക്യൂരിറ്റി ചെയർമാൻ ദീപു തോമസ്, ട്രാൻസ്പോർട്ടേഷൻ കൺവീനർ ബിജു പുളിക്കൽ, ഹാഫ് ടൈം ഷോ കോഓർഡിനേറ്റർ ജാസ്മിൻ പരോൾ, ജൂനിയർ ടീം കോഓർഡിനേറ്റർ ജയരാജ് തുടങ്ങി ഒട്ടേറെ പേർ മുന്നോട്ട് വന്നു. ജീൻ ജോർജ്ജും നൗഫൽ കപ്പച്ചാലി യുമാണ് സ്കോർ ബോർഡ് ആൻഡ് ടൈം മാനേജ് മന്റ് കോർഡിനേറ്റർസ്, രാജു വർഗ്ഗീസ് വോളണ്ടിയർ കമ്മിറ്റി കൺവീനർ ഫസ്റ്റ് എയിഡ് കോഓർഡിനേറ്റർ പ്രമ തെക്കേക്, ടീം ലഞ്ച് കോഓർഡിനേറ്റർ മനു ജേക്കബ്, ഓപ്പണിംഗ് സെറിമണി കൺവീനർ തോമസ് പഴയംപള്ളിൽ, സുനിൽ വർഗ്ഗീസ് ആണ് ക്ലോസിങ് സെറിമണി കൺവീനർ. ട്രോഫി ആൻഡ് പ്ലാക്ക് കൺവീനർ ജോസ് മാമ്പുള്ളി .

ഈ വോളിബോൾ മാമാങ്കത്തിന് സഹകരിക്കുന്ന ഏവർക്കും അവരുടെ സഹായ സഹകരണങ്ങൾക്ക് സംഘടകർ നന്ദി പറഞ്ഞു ഒപ്പം അമേരിക്കയിലെ മുഴുവൻ വോളിബോൾ പ്രമികളെയും സംഘാടകർ സാൻഫ്രാൻസിസ്കോയിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, കാത്തിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular