Thursday, April 25, 2024
HomeIndiaരാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.

ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച്‌ രാഹുല്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പ്രതികരിച്ചു.

രാജ്യത്ത് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിനെക്കുറിച്ച്‌ രാഹുല്‍ പറഞ്ഞിരുന്നു. തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ സ്ത്രീകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളും പരിചയക്കാരുമാണ് അവരെ പീഡിപ്പിച്ചതെന്ന് പറഞ്ഞവരുമുണ്ടായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബലാത്സംഗത്തിന് ഇരയായ കാര്യം പൊലീസിനെ അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാനറിയണമെന്നേ അവര്‍ കരുതിയുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ പൊലീസിനെ അറിയിക്കാന്‍ അവര്‍ തയ്യാറായില്ല എന്നാണ് രാഹുല്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular