Friday, March 24, 2023
HomeIndiaസെക്കന്തരാബാദില്‍ വന്‍ തീപിടിത്തം, പുക ശ്വസിച്ച്‌ ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി

സെക്കന്തരാബാദില്‍ വന്‍ തീപിടിത്തം, പുക ശ്വസിച്ച്‌ ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി

ഹൈദരാബാദ് : സെക്കന്താരാബാദില്‍ വന്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച്‌ നാല് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു.
ഇന്നലെ രാത്രിയോടെ സെക്കന്തരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. 13 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. 18 പേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.
പൊള്ളലേറ്റല്ല ആരും മരിച്ചത്. തീ മൂലം ഉണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. പുക പുറത്ത് പോകാനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആറ് പേരുടെയും മരണം സംഭവിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular