Thursday, April 25, 2024
HomeIndia'മോശം ഭരണം, വീഴ്ച ആവര്‍ത്തിച്ചാല്‍ 500 കോടി പിഴ ഈടാക്കും': ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെതിരെ ദേശീയ...

‘മോശം ഭരണം, വീഴ്ച ആവര്‍ത്തിച്ചാല്‍ 500 കോടി പിഴ ഈടാക്കും’: ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി : ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍.

സംസ്ഥാന സര്‍ക്കാര്‍ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്നും ദേശീയ ഹരിത ട്രിബ്യുണല്‍ ചൂണ്ടിക്കാട്ടി. വീഴ്ച ആവര്‍ത്തിച്ചാല്‍ 500 കോടി പിഴ ഈടാക്കുമെന്നും സര്‍ക്കാറിന് ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം.

ബ്രഹ്മപുരം തീപിടിത്തത്തില്‍ മാര്‍ച്ച്‌ ആറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരിത ട്രിബ്യുണല്‍ വിമര്‍ശനമുന്നയിച്ചത്. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷമുള്‍പ്പെടെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ രൂക്ഷ വിമര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular