Saturday, July 27, 2024
HomeIndiaനഴ്സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; വൈദികനെതിരെ കേസെടുത്ത് പോലീസ്

നഴ്സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; വൈദികനെതിരെ കേസെടുത്ത് പോലീസ്

നാഗര്‍കോവില്‍ : ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ വൈദികനെതിരെ കേസ്.

അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്‌ട് ആന്റോ(29)ക്കെതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ സൈബര്‍ ക്രൈം പോലീസ് അഞ്ച് വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി.

പ്രതി പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്.പി ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയില്‍ വേറെയും പരാതികള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

RELATED ARTICLES

STORIES

Most Popular