Saturday, July 27, 2024
HomeKeralaമധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും

മധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും

മൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധകേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും.
മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവര്‍ഷത്തിന് ശേഷമാണ് മണ്ണാര്‍ക്കാട് എസ് എസി – എസ് ടി കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായത്. 127 സാക്ഷികളില്‍ 24 പേര്‍ തുടര്‍ച്ചയായി കൂറുമാറിയ കേസില്‍ നിരവധി നാടകീയ നീക്കങ്ങളും കോടതിയില്‍ ഉണ്ടായിരുന്നു. 2018 ഫെബ്രുവരി 22ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റേത്.
2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ഒരു കൂട്ടം ആളുകള്‍ മധുവിനെ തല്ലി കൊന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നീതി തേടി അലയുകയാണ് ഈ ആദിവാസി കുടുംബം.
RELATED ARTICLES

STORIES

Most Popular