Wednesday, April 24, 2024
HomeGulfഖുറൈന്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി

ഖുറൈന്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രമുഖ പൈതൃക ഉത്സവമായ ഖുറൈന്‍ ഫെസ്റ്റിവലിന്റെ 28ാമത് പതിപ്പിന് കൊടിയിറങ്ങി. 11 ദിവസങ്ങളിലായി നടന്ന ഫെസ്റ്റില്‍ സാംസ്കാരിക, സാഹിത്യ, കല, ശാസ്ത്ര, പൈതൃക രംഗങ്ങള്‍ അരങ്ങിലെത്തുകയും ചര്‍ച്ചയാകുകയും ചെയ്തു.

കുവൈത്തിന്റെ കാഴ്ചപ്പാടും സംസ്കാരവും സാക്ഷാത്കരിക്കുന്നതുകൂടിയായി ഈ വര്‍ഷത്തെ ഫെസ്റ്റ്.

സാംസ്കാരികവും സാമൂഹികവും സാമ്ബത്തികവുമായ വികസനത്തിന് സംഭാവന ചെയ്യുന്ന വിവിധ വിഷയങ്ങള്‍, സിമ്ബോസിയങ്ങള്‍, നാടകപ്രകടനങ്ങള്‍, സാഹിത്യപരിപാടികള്‍, ദൃശ്യ-ശ്രാവ്യ കലകളുടെ പ്രദര്‍ശനം, പ്രത്യേക സിമ്ബോസിയം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി.

കുവൈത്ത് കവിയായ അഹ്മദ് അല്‍ ഷര്‍ഖാവി, അന്തരിച്ച കുവൈത്ത് ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥ നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ ഒജൈരി, സൗദി കവി ബദര്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് എന്നിവരെ ഫെസ്റ്റിവലില്‍ ആദരിച്ചു.

ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് കള്‍ചറല്‍ സെന്ററില്‍ നടന്ന സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് പങ്കെടുത്തു. ബാദര്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ സൗദിന് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ വ്യക്തിത്വത്തിനുള്ള പുരസ്‌കാരം പ്രധാനമന്ത്രി സമ്മാനിച്ചു.

സുല്‍ത്താന്‍ ബിന്‍ ബാദര്‍ രാജകുമാരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 2023ലെ സംസ്ഥാന പുരസ്‌കാര ജേതാക്കളെയും പ്രധാനമന്ത്രി ആദരിച്ചു. അറബ് മേഖലയിലെ സാംസ്കാരികപരിപാടികളില്‍ പ്രധാന ഒന്നായാണ് ഖുറൈന്‍ കള്‍ചറല്‍ ഫെസ്റ്റിവലിനെ വിലയിരുത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular