Thursday, April 25, 2024
HomeIndiaഇന്ദിരാ ഗാന്ധി പോലും ഇവിടുത്തെ കാര്യങ്ങള്‍ വിദേശത്ത് പോയി പറഞ്ഞിട്ടില്ല -രാഹുലിനെ വിമര്‍ശിച്ച്‌ അമിത് ഷാ

ഇന്ദിരാ ഗാന്ധി പോലും ഇവിടുത്തെ കാര്യങ്ങള്‍ വിദേശത്ത് പോയി പറഞ്ഞിട്ടില്ല -രാഹുലിനെ വിമര്‍ശിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിന്റെ പേരില്‍ സ്തംഭനാവസ്ഥയിലായ പാര്‍ലമെന്റിലെ ഇപ്പോഴത്തെ അവസ്ഥ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചക്ക് മുന്നോട്ടുവന്നാല്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. അവര്‍ ഒരു ചുവട് മുന്നോട്ടുവെച്ചാല്‍ സര്‍ക്കാര്‍ രണ്ടു ചുവട് മുന്നോട്ട് വെക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ടുഡെ കോണ്‍ക്ലെവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രശ്നങ്ങള്‍ രാഷ്ട്രീയത്തിനും അതീതമാണ്. വിദേശമണ്ണില്‍ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പോലും തയാറായിരുന്നില്ല എന്ന കാര്യവും അമിത് ഷാ ചൂണ്ടിക്കാട്ടി.

സ്പീക്കര്‍ക്കു മുന്നിലല്ലാതെ നമുക്കൊന്നിരിക്കാം എന്നിട്ട് ചര്‍ച്ച ചെയ്യാം. അതിന് ആദ്യം അവരാണ് മുന്നോട്ട് വരേണ്ടത്. അതു സംഭവിച്ചാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കും. അതിനു പകരം നിങ്ങള്‍ പത്രസമ്മേളനം നടത്തിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്നാല്‍ ഞങ്ങള്‍ മുന്‍കൈ എടുത്തിട്ടും പ്രതിപക്ഷം സഹകരിക്കുന്നില്ല. അവര്‍ മാധ്യമങ്ങളോടാണ് സംസാരിക്കുന്നത്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് അവര്‍. എന്നാല്‍ പാര്‍ലമെന്റില്‍ സമ്ബൂര്‍ണമായ ആവിഷ്‍കാര സ്വാതന്ത്ര്യമുണ്ട്. ആരും നിങ്ങളെ സംസാരിക്കുന്നതില്‍ നിന്ന് തടയില്ല. എല്ലാവരും നിയമമനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular