Thursday, March 28, 2024
HomeUSA$30 ബില്യൺ രക്ഷാ പദ്ധതി വന്നിട്ടും ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് ഓഹരികൾ ഇടിഞ്ഞു

$30 ബില്യൺ രക്ഷാ പദ്ധതി വന്നിട്ടും ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് ഓഹരികൾ ഇടിഞ്ഞു

ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിന്റെ ഓഹരികൾ വെള്ളിയാഴ്ച 17% വീണു. ബാങ്ക് തകർച്ചയിലേക്ക് എത്തുന്നതു തടയാൻ 11 പ്രമുഖ ബാങ്കുകൾ $30 ബില്യൺ സംഘടിപ്പിക്കുമെന്ന റിപ്പോർട്ടിനെ തുടർന്നു ഓഹരി തകർച്ച പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നു. പക്ഷെ നിക്ഷേപകരുടെ ആശങ്കകൾ ദൂരീകരിക്കാൻ കഴിഞ്ഞില്ല എന്നാണ് വെള്ളിയാഴ്ചത്തെ സൂചനകൾ.

ജെ പി മോർഗൻ ചേയ്സ്, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ, സിറ്റിഗ്രൂപ്, ട്രൂയിസ്റ്റ് എന്നിവയാണ് രക്ഷാ പ്രവർത്തനത്തിനു മുന്നോട്ടു വന്ന പ്രധാന ബാങ്കുകൾ.

ട്രഷറി സെക്രട്ടറി ജാനറ്റ് യെലൻ ജെ പി മോർഗൻ മേധാവി ജെയ്‌മി ഡിമോനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു ആ നീക്കം ഉണ്ടായത്. നികുതിദായകന്റെ പണം തൊടാതെ എങ്ങിനെ ബാങ്ക് തകർച്ച ഒരു പകർച്ചവ്യാധിയാവുന്നതു തടയാൻ കഴിയും എന്നതായിരുന്നു ചർച്ച.

ഈ ബാങ്കുകളുടെ ഓഹരികളൂം ചെറിയ തോതിൽ വീണു:1.7% മുതൽ 3.3% വരെ.

ചൊവാഴ്ച മുതൽ വ്യാഴാഴ്ച വരെ നീണ്ട ചർച്ചകൾക്കു ശേഷമാണു യെലനും ഡിമോനും മറ്റു ബാങ്കുകളുടെ സി ഇ ഓ മാരെ പ്രേരിപ്പിച്ചത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്റിസ്, നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ ലയൽ ബ്രൈനാർഡ് എന്നിവരെയും കാര്യങ്ങൾ അറിയിച്ചു കൊണ്ടിരുന്നു.

ബാങ്ക് ഓഫ് അമേരിക്കയും വെൽസ് ഫാർഗോയുമാണ് ആദ്യം മുന്നോട്ടു വന്നത്.

ഡിമോൻ ഏറെ ആദരണീയനാണ് എന്നു യേൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ് ജെഫ്രി സോണൻഫീൽഡ് പറഞ്ഞു. “അദ്ദേഹം വൈദഗ്ധ്യത്തോടെ സംസാരിക്കുന്നു. ആധികാരികതയോടെ, അപൂർവമായ വ്യക്തതയോടെ.”

ഇപ്പോൾ ലഭിക്കുന്ന $ 30 ബില്യൺ അക്കൗണ്ട് ഉടമകൾക്കു പണം കൊടുക്കാനും യുഎസ് ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വസനീയത വീണ്ടെടുക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കും തകർന്നതു മൂലം നിക്ഷേപകർക്ക് ഉണ്ടായ ഭീതി അകറ്റാൻ ഈ നീക്കം സഹായിച്ചേക്കാം.

ഫെഡറൽ റിസർവ് നടത്തിയ എട്ടു നിരക്ക് വർധനകൾ ബാങ്കുകളെ പ്രതിസന്ധിയിൽ ആഴ്ത്തിയിരുന്നു.

First Republic Bank shares plunge despite $30 billion rescue bid

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular