Thursday, March 28, 2024
HomeIndiaഛത്രപതി ശിവജിയുടെ നൂറടി ഉയരത്തിലുള്ള പ്രതിമയും മ്യൂസിയവും സ്ഥാപിക്കും; യോഗേന്ദ്ര ഉപാധ്യായ

ഛത്രപതി ശിവജിയുടെ നൂറടി ഉയരത്തിലുള്ള പ്രതിമയും മ്യൂസിയവും സ്ഥാപിക്കും; യോഗേന്ദ്ര ഉപാധ്യായ

ക്‌നൗ : ആഗ്രയില്‍ ഛത്രപതി ശിവജിയുടെ നൂറടി ഉയരമുള്ള പ്രതിമയും മ്യൂസിയവും സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനക്കുന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആഗ്ര എംഎല്‍എയുമായ യോഗേന്ദ്ര ഉപാധ്യായ പറഞ്ഞു.

ആഗ്രയിലെ കോത്തി മീന ബസാര്‍ പ്രദേശത്തണ് മറാത്താ തലവന്‍ ഛത്രപതി ശിവജിയുടെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നത്.

പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നതില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാന മന്ത്രി യോഗേന്ദ്ര ഉപാധ്യായയും സ്മാരകത്തെ സംബന്ധിച്ച്‌ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇന്ത്യന്‍ ഭരണാധികാരിയും ബോണ്‍സ്ലെ മറാത്ത വംശത്തിലെ അംഗവുമായിരുന്ന ശിവജിയെ തടവിലാക്കിയ സ്ഥലമായിരുന്നു ആഗ്ര കോട്ടയെന്നാണ് കരുതപ്പെടുന്നത്. ആഗ്ര കോട്ടയില്‍ നിന്ന് കിലോമീറ്ററുകള്‍ മാറി കോത്തി മീന ബസാറിലാണ് മ്യൂസിയം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.

കോത്തി മീന ബസാറില മാളികയുടെ വലിയ ഹാളുകളാണ് മ്യൂസിയമാക്കി മാറ്റുന്നത്. ശിവജിയുടെ ജീവിതത്തിലെ പ്രചോദനാത്മകമായ സംഭവങ്ങള്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടിയിലൂടെ ബസാര്‍ ഗ്രൗണ്ടില്‍ കാണിക്കുമെന്നും ഉപാധ്യായ പറഞ്ഞു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 17-ന് കോത്തി മീന ബസാര്‍ മുതല്‍ റായ്ഗഢ് വരെ യാത്ര നടത്താനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയ്‌ക്കും രാജ്യദ്രോഹത്തിനുമെതിരെ അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഛത്രപതി ശിവജി. ഭരണാധികാരി എന്ന നിലയില്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നല്‍കാന്‍ ശിവജിയ്‌ക്ക് കഴിഞ്ഞിരുന്നു. ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കവും ശിവജിയില്‍ നിന്നായിരുന്നു. രാഷ്‌ട്രത്തിന്റെ ഉയര്‍ച്ച മാത്രമായിരുന്നു ഛത്രപതി ശിവജിയുടെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular