Thursday, April 25, 2024
HomeKeralaഅടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടി

അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടി

കൂത്തുപറമ്ബ് : അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടി.എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൈതേരി കപ്പണയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.

കൈതേരി ലക്ഷം വീട് കോളനിയിലെ നാരായണന്റെ വീടിന്റെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ ആണ് പിടികൂടിയത് . നാരായണന്റെ മകന്‍ പി.വി സിജിഷിന്റെ പേരില്‍ എക്സൈസ് കേസെടുത്തു.കൂത്തുപറമ്ബ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെ ചുമതലവഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍ രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

84 സെന്റീമീറ്റര്‍ വരെയുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കൂത്തുപറമ്ബ്, മാനന്തവാടി പോലിസ് സ്‌റ്റേഷനുകളില്‍ നേരത്തെ കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്നു സിജിഷ് . എക്സൈസിനെ കണ്ട് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാളെ പിടികൂടാന്‍ സാധിച്ചില്ല.

പ്രിവന്റിവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, കെ.വി. റാഫി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, എന്‍.സി. വിഷ്ണു, സി. ജിജീഷ്, സി.കെ. ശജേഷ് കൂത്തുപറമ്ബ റെയിഞ്ച് ഓഫിസിലെ വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ.പി. ഷീബ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular