Thursday, April 25, 2024
HomeUSAറിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഹൗസിൽ ബൈഡന്റെ ബജറ്റിനു ഒരു പരിഗണനയും കിട്ടില്ല

റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഹൗസിൽ ബൈഡന്റെ ബജറ്റിനു ഒരു പരിഗണനയും കിട്ടില്ല

സമ്പന്ന വർഗത്തിനും പടുകൂറ്റൻ ബിസിനസ് സ്‌ഥാപനങ്ങൾക്കും ഉയർന്ന നികുതി ചുമത്താൻ നിർദേശിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ $6.8 ട്രില്യൻ ബജറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഹൗസിൽ വഴിമുട്ടുന്നു. കേന്ദ്രത്തിന്റെ കടബാധ്യതകൾക്കു പരിധി കൽപിക്കാനുള്ള നീക്കത്തെ എതിർക്കയും ചെലവ് കുറയ്ക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റുകളും ആവട്ടെ, കൊമ്പു കോർത്തു നിൽപ്പാണ്.

കമ്മി നികത്താൻ സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തണം എന്നാണ് ബൈഡന്റെ നിർദേശം. ട്രില്യൻ കണക്കിനു ഡോളർ പുതുതായി ചെലവഴിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്.

സാമൂഹ്യ ക്ഷേമ പദ്ധതികൾക്കാണു പുതിയ വർധിച്ച വിഹിതമെന്ന വാദം റിപ്പബ്ലിക്കൻ പാർട്ടിയിൽ മതിപ്പുണ്ടാക്കിയിട്ടില്ല. അടുത്ത ദശകത്തിൽ $3 ട്രില്യൻ കമ്മി കുറയുമെന്ന ബൈഡന്റെ വാദവും അവർക്കു സ്വീകാര്യമല്ല.

മുകളിൽ നിന്ന് താഴേക്കല്ല, താഴെ നിന്നു മുകളിലേക്കാണ് സമ്പദ് വ്യവസ്ഥ വളരേണ്ടതെന്ന ബൈഡന്റെ വിശ്വാസം വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടു വർഷം കൊണ്ടു ബൈഡൻ 12 മില്യണിലേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. അതിൽ 800,000 ഉൽപാദന രംഗത്താണ്. തൊഴിലില്ലായ്മ 54 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി.  കറുത്ത വർഗക്കാരിലും ഹിസ്പാനിക്കുകളിലും തൊഴിൽ ഇല്ലാത്തവരുടെ എണ്ണം റെക്കോഡ് സൃഷ്ടിച്ച വിധം താഴ്ന്നു.

ജനങ്ങൾക്ക് ആശ്വാസം നൽകിക്കൊണ്ട് പ്രസിഡന്റ് കുറിപ്പടി ആവശ്യമുള്ള മരുന്നുകൾക്ക് വില കുറച്ചു. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കുറച്ചു. ഊർജബില്ലുകൾ കുറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ കാലത്തെ അപേക്ഷിച്ചു ബൈഡൻ കമ്മി $1.7 ട്രില്ല്യണിൽ അധികം കുറച്ചതു വെറും രണ്ടു വര്ഷം കൊണ്ടാണ്.

വർഷം തോറും 400,000 ഡോളറിൽ താഴെ വരുമാനമുള്ള ഒരാൾക്കും ബൈഡന്റെ ബജറ്റിൽ പുതിയ നികുതികൾ ഇല്ല. ഉയർന്ന വരുമാനക്കാർക്കു $5 ട്രില്യൻ നികുതി കൂട്ടാൻ ബൈഡൻ നിർദേശിച്ചിട്ടുണ്ട്.
അതേ സമയം, സൈന്യത്തിനും സ്കൂളുകൾക്കും പുതിയ പദ്ധതികളിൽ പണം ചെലവഴിക്കും. എന്നാൽ പുതിയ ചെലവുകൾ അടച്ചെതിർക്കുക എന്നതാണ് റിപ്പബ്ലിക്കൻ നയം. സമ്പന്നരോട് കൂടുതൽ വാങ്ങി ബൈഡന്റെ നിർദേശങ്ങൾ നടപ്പാക്കുക എന്നത് അവർക്കു സ്വീകാര്യമല്ല.

കൂടുതൽ പണം കടം വാങ്ങാനുള്ള നിർദേശവും റിപ്പബ്ലിക്കൻ പാർട്ടി അംഗീകരിക്കുന്നില്ല. അതു കൊണ്ടൊക്കെ ബജറ്റ് ഹൗസിൽ നിന്നു കടന്നു പോരാൻ ബുദ്ധിമുട്ടാണ്.

ബജറ്റ് കമ്മിറ്റിയിലെ പ്രമുഖ റിപ്പബ്ലിക്കൻ അംഗമായ സെനറ്റർ ചാൾസ് ഇ. ഗ്രാസ്‌ലി (അയോവ) പറയുന്നത് ഈ ബജറ്റ് സാമ്പത്തിക തകർച്ചയ്ക്കുള്ള വഴികാട്ടിയാണ് എന്നാണ്.

മാധ്യമ വിദഗ്‌ധർ ഈ ബജറ്റിനെ കാണുന്നത് ജനപ്രീതി നേടാനുള്ള ബൈഡന്റെ മൂല്യങ്ങൾ അടങ്ങിയ രാഷ്ട്രീയ പ്രസ്താവനയാണ് എന്നാണ്.

Biden’s budget sure to hit hurdles in House

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular