Wednesday, October 4, 2023
HomeUSAഎ എ പി ഐ 41-മത് വാർഷിക സമ്മേളനം ഫിലാഡൽഫിയയിൽ ജൂലൈ 6 മുതൽ...

എ എ പി ഐ 41-മത് വാർഷിക സമ്മേളനം ഫിലാഡൽഫിയയിൽ ജൂലൈ 6 മുതൽ 9 വരെ

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) 41 ആം വാർഷിക സമ്മേളനം ഫിലാഡൽഫിയയിൽ ജൂലൈ 6 മുതൽ 9 വരെ നടത്തുമെന്നു ന്യൂ ജഴ്‌സിയിലെ എഡിസണിൽ പ്രസിഡന്റ് ഡോക്ടർ രവി കൊള്ളി പ്രഖ്യാപിച്ചു. ശാസ്ത്ര ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടത്തും.

എഡിസൺ റോയൽ ആൽബെർട്സ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സമ്മേളനം ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ ഉത്ഘാടനം ചെയ്തു. ബോളിവുഡ് നടി ഭാഗ്യശ്രീ ഉൾപ്പെടെയുള്ള വിശിഷ്ടതിഥികളും പങ്കെടുത്തു.

എ എ പി ഐ ദേശീയ കൺവീനർ ഡോക്ടർ സഞ്ജയ് ഗുപ്തയും ഡോക്ടർ കവിതാ ഗുപ്തയുമാണ് ദേശീയ സമ്മേളനത്തിന്റെ സംഘാടകർ.

“നമ്മുടെ സമ്മേളനത്തിന്റെ കേന്ദ്രം മനസും ശരീരവും ആത്മാവും ആയിരിക്കും,” ഡോക്ടർ കൊള്ളി പറഞ്ഞു. മാനസിക ആരോഗ്യത്തിനു പ്രത്യേക ശ്രദ്ധ നൽകും. ഒട്ടേറെ കലാപരിപാടികളും ഉണ്ടാവും.

അമേരിക്കയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ 1751ൽ ആരംഭിച്ച നഗരമാണ് ഫിലാഡൽഫിയ എന്ന് ഡോക്ടർ സഞ്ജയ് ഗുപ്ത ചൂണ്ടിക്കാട്ടി.

കോൺസൽ ജനറൽ ജയ്‌സ്വാൾ എ എ പി ഐയുടെ സംഭാവനകളെ പ്രകീർത്തിച്ചു. പെൻസിൽവേനിയ മുൻ ഗവർണർ ടോം വുൾഫും സംസാരിച്ചു.

നിയുക്ത എ എ പി ഐ പ്രസിഡന്റ് ഡോക്ടർ അഞ്ജന സമദ്ധർ പറഞ്ഞു: എ എ പി ഐ 120,000 ഇന്ത്യൻ അമേരിക്കൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘടനയാണ്. 130 പ്രാദേശിക ശാഖകളുണ്ട്. അന്താരാഷ്ട്ര മെഡിക്കൽ ബിരുദധാരികളിൽ 50% ഉണ്ട്.  അവർ രാജ്യത്തിൻറെ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നു.”

സമ്മേളനത്തിലേക്കു ക്ഷണിച്ചതിനു ഭാഗ്യശ്രീ നന്ദി പറഞ്ഞു. ദൈവം കഴിഞ്ഞാൽ പ്രധാനം ഡോക്ടർ ആണെന്ന് അവർ ചൂണ്ടിക്കാട്ടി.

AAPI sets July national convention in Philadelphia

എ എ പി ഐ  41-മത്  വാർഷിക സമ്മേളനം   ഫിലാഡൽഫിയയിൽ ജൂലൈ 6 മുതൽ 9 വരെ 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular