Saturday, July 27, 2024
HomeIndiaഡല്‍ഹി മദ്യനയക്കേസ്: കെ. കവിത ഇ.ഡിക്ക് മുമ്ബാകെ ഹാജരായി; ചോദ്യം ചെയ്യല്‍ രണ്ടാം തവണ

ഡല്‍ഹി മദ്യനയക്കേസ്: കെ. കവിത ഇ.ഡിക്ക് മുമ്ബാകെ ഹാജരായി; ചോദ്യം ചെയ്യല്‍ രണ്ടാം തവണ

ന്യൂഡല്‍ഹി : ഭാരത് രാഷ്ട്രീയ സമിതി എം.എല്‍.സി കെ. കവിത ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്ബാകെ ഹാജരായി.

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് കവിത ഇ.ഡിക്ക് മുമ്ബാകെ ഹാജരായത്. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കവിതയെ ചോദ്യം ചെയ്യുന്നത്.

നാലു ദിവസസം മുമ്ബ് ഇ.ഡിയുടെ സമന്‍സില്‍ ഹാജരാകാന്‍ കവിത വിസമ്മതിച്ചിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി സമന്‍സ് അയക്കുന്നത് ചോദ്യം ചെയ്ത് കവിത നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി സമ്മതിച്ചിരുന്നു. അതിനാല്‍ കേസ് കോടതിക്ക് മുമ്ബാകെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കവിത ഇ.ഡി ക്ക് മുമ്ബാകെ ഹാജരാകാന്‍ വിസമ്മതിച്ചിരുന്നത്.

നേരത്തെ മാര്‍ച്ച്‌11 ന് കവിതയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും മാര്‍ച്ച്‌ 16 ന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹൈദരാബാദിലെ ബസിനസുകാരന്‍ അരുണ്‍ രാമചന്ദ്ര പിള്ളയുമായി കവിതയുടെ ബന്ധം സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. മാര്‍ച്ച്‌ 11 ഒമ്ബത് മണിക്കൂര്‍ കവിതയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES

STORIES

Most Popular