Thursday, June 8, 2023
HomeKeralaപട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നു; 4 പേര്‍ അറസ്റ്റില്‍

പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്നു; 4 പേര്‍ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് കല്‍മണ്ഡപത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം മോഷ്ടിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍.
പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍മണ്ഡപം പ്രതിഭാനഗറില്‍ അന്‍സാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്.
സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണത്തിലൂടെയാണ് കേസില്‍ തുമ്ബുണ്ടാക്കാന്‍ കഴിഞ്ഞത്. വീട്ടില്‍ അതിക്രമിച്ച്‌ കടന്ന സംഘം 57 പവന്റെ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.
മോഷ്ടിച്ച സ്വര്‍ണ്ണം 18,55,000 രൂപയ്ക്ക് കോയമ്ബത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്പെക്ടര്‍ രാജീവ് എന്‍എസ് വ്യക്തമാക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular