Saturday, April 27, 2024
HomeKeralaനിയമസഭാ സമ്മേളനം 30-ാം തീയതി വരെ തുടരും: കാര്യോപദേശക സമിതിയില്‍ തീരുമാനം

നിയമസഭാ സമ്മേളനം 30-ാം തീയതി വരെ തുടരും: കാര്യോപദേശക സമിതിയില്‍ തീരുമാനം

തിരുവനന്തപുരം : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് തീരുമാനം. ഈ മാസം 30 വരെ സഭാ സമ്മേളനം തുടരും.

നടപടിക്രമങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായി സഭ തടസപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ ഉപദേശക സമിതി യോഗം വിളിച്ചത്.

പ്രതിപക്ഷത്തിന്‍റെ നിസ്സഹകരണം ഉണ്ടാവുകയും സഭ പ്രക്ഷുബ്ധമാവുകയും ചെയ്ത സമയത്താണ് യോഗം ചേര്‍ന്നത്. എന്നാല്‍ സഭാനടപടികള്‍ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതിനെ സ്പീക്കര്‍ എതിര്‍ത്തു. ഷെഡ്യൂള്‍ ചെയ്ത നാല് ബില്ലുകള്‍ ഇനിയും പാസാക്കാനുണ്ട്.

പോത്തന്‍കോട് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സമാന്തര നിയമസഭ നടത്തി. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular