Friday, March 29, 2024
HomeIndiaഅഭിഭാഷകനെ ആക്രമിച്ച്‌ മോഷണം; ഒരാള്‍ പോലീസ് പിടിയില്‍

അഭിഭാഷകനെ ആക്രമിച്ച്‌ മോഷണം; ഒരാള്‍ പോലീസ് പിടിയില്‍

ലുവ : അഭിഭാഷകനെ ആക്രമിച്ച്‌ മോഷണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങല്‍ വീട്ടില്‍ സുരേഷ് എന്ന 37-കാരനെയാണ് പിടിയിലായത്.
ആലുവ കോടതിയിലെ അഭിഭാഷകനായ വാഴക്കുളം കീന്‍പടി സ്വദേശി ശരത്ചന്ദ്രനെ ആക്രമിച്ചാണ് പണവും സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നത്. ഫെബ്രുവരി 16ന് രാത്രി 11ഓടെ ദേശീയപാത ബൈപാസില്‍ മെട്രോ സ്റ്റേഷന്‍ കവാടത്തിനടുത്താണ് സംഭവം നടന്നത്. വീട്ടില്‍ പോകുന്നതിനായി ഈ ഭാഗത്തു നിന്നും ശരത് ചന്ദ്രന്‍ ഓട്ടോയില്‍ കയറുകയായിരുന്നു.

ഓട്ടോ കുറച്ചുനീങ്ങിയപ്പോള്‍ മറ്റ് മൂന്ന് പേര്‍ ഓട്ടോയില്‍ കയറുകയും ഡ്രൈവറും ഈ മൂന്ന് പേരും ചേര്‍ന്ന് ശരത് ചന്ദ്രനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന 15,000 രൂപയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും 8200 രൂപയടങ്ങുന്ന പഴ്സും വാച്ചും പിടിച്ചുവാവാങ്ങിയ ശേഷം ഇവര്‍ കടന്നുകളഞ്ഞു.

ഈ മാസം രണ്ടിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയാറാകുന്നില്ലെന്ന് പരാതിക്കാരന്‍ വീണ്ടും ആരോപിച്ചതിനെ തുടര്‍ന്നാണ് പ്രതികളില്‍ ഒരാളെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular