Saturday, April 27, 2024
HomeGulfഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാനില്‍ ലാന്‍ഡിങ്ങിന് അനുമതിയില്ല -സി.എ.എ പ്രസിഡന്റ്

ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാനില്‍ ലാന്‍ഡിങ്ങിന് അനുമതിയില്ല -സി.എ.എ പ്രസിഡന്റ്

സ്കത്ത് : ഇസ്രായേല്‍ വിമാനക്കമ്ബനികള്‍ക്ക് ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമേ അനുമതിയുള്ളുവെന്നും ലാന്‍ഡ് ചെയ്യാന്‍ അനുവാദമില്ല എന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അല്‍ അബ്രി പറഞ്ഞു.

സിവില്‍ ഏവിയേഷഅതോറിറ്റിയുടെ 2022ലെ നേട്ടങ്ങളും നടപ്പുവര്‍ഷത്തെ പദ്ധതികളെ കുറിച്ചും വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഞങ്ങളുടെ പ്രസ്താവന വളരെ വ്യക്തമാണ്. ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് നമ്മുടെ വ്യോമാതിര്‍ത്തിയിലൂടെ മാത്രമേ പറക്കാന്‍ അനുവാദമുള്ളൂ. അന്താരാഷ്ട്ര ഉടമ്ബടിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി അടിയന്തര ലാന്‍ഡിങ് സാഹചര്യമില്ലെങ്കില്‍ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ വിമാനക്കമ്ബനികള്‍ക്ക് അനുമതിയില്ല’-അല്‍ അബ്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular