Saturday, April 27, 2024
HomeIndiaഫഡ്നാവിസിന്റെ ഭാര്യക്ക് ഒരുകോടിയുടെ കൈക്കൂലി: ഡിസൈനറുടെ പിതാവ് അറസ്റ്റില്‍

ഫഡ്നാവിസിന്റെ ഭാര്യക്ക് ഒരുകോടിയുടെ കൈക്കൂലി: ഡിസൈനറുടെ പിതാവ് അറസ്റ്റില്‍

മുംബൈ : മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഡിസൈനറുടെ പിതാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസൈനര്‍ അനിക്ഷ ജെയ്സിങ്ഹണിയെ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 16ന് ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ അറസ്റ്റ് ചെയ്ത അനില്‍ ജെയ്സിങ്ഹനിക്കെതിരെ 14 മുതല്‍ 15 വരെ കേസുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായില്ല. പിതാവിനെ ഒരു കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അനിക്ഷ ഫഡ്നാവിസിന്റെ ഭാര്യ അമൃതക്ക് ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular