Saturday, April 27, 2024
HomeGulfപീരങ്കികള്‍ ഇഫ്താര്‍ സമയമറിയിക്കും; നാല് എമിറേറ്റുകളില്‍

പീരങ്കികള്‍ ഇഫ്താര്‍ സമയമറിയിക്കും; നാല് എമിറേറ്റുകളില്‍

ദുബൈ : പാരമ്ബര്യത്തെ ഉദ്ഘോഷിക്കുന്ന ഇടിമുഴക്കങ്ങളോടെ റമദാന്‍ പീരങ്കികള്‍ ഇത്തവണയും രാജ്യത്തിന്‍റെ നാല് എമിറേറ്റുകളില്‍ മുഴങ്ങും.

പീരങ്കികള്‍ മുഴക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഞായറാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. റമദാന്‍ ദിവസങ്ങളില്‍ ഇഫ്താര്‍ സമയങ്ങളിലാണ് തുടര്‍ച്ചയായി പീരങ്കികള്‍ മുഴക്കുന്നത്.

ഒരോ എമിറേറ്റിലെയും പൊലീസ് സേനയിലെ പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പഴയ കാലത്ത് നോമ്ബുതുറക്കുന്ന സമയമറിയിക്കുന്നതിനായി ആരംഭിച്ച സംവിധാനം പാരമ്ബര്യത്തിന്‍റെ ഓര്‍മയെന്ന നിലയിലാണ് നിലനിര്‍ത്തിപ്പോരുന്നത്. അബൂദബി, ദുബൈ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് പീരങ്കികള്‍ ഇത്തവണ സജ്ജീകരിക്കുക.

ദുബൈയില്‍ ബുര്‍ജ് ഖലീഫക്ക് സമീപം, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, മദീനത്ത് ജുമൈറ, ഡമാക്, ഹത്ത ഗസ്റ്റ് ഹൗസ്, എക്‌സ്‌പോ സിറ്റി ദുബൈ (അല്‍ വാസല്‍ പ്ലാസയുടെ മുന്‍വശം) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. അബൂദബിയില്‍ ശൈഖ് സായിദ് മസ്ജിദ്, ഖസര്‍ അല്‍ ഹുസ്ന്‍, മുശ്രിഫ് മേഖലയിലെ ഉമ്മുല്‍-ഇമാറാത്ത് പാര്‍ക്ക്, ശഹാമ സിറ്റി എന്നിവിടങ്ങളിലാണ് പീരങ്കികള്‍ കാണാനാവുക.

അല്‍ഐന്‍ നഗരത്തില്‍ വിവാഹ ഹാളിനും അല്‍ ജാഹിലി കോട്ടക്കും സമീപത്തെ സഖ്ര്‍ ഏരിയയിലായിരിക്കും. അല്‍ ദഫ്രയില്‍ അഡ്‌നോക് ഗാര്‍ഡനിലും സജ്ജീകരിക്കും. റാസല്‍ഖൈമയില്‍ അല്‍ ഖവാസിം കോര്‍ണിഷിലും ഉമ്മുല്‍ ഖുവൈനില്‍ ശൈഖ് സായിദ് മസ്ജിദിലുമാണ് ഒരുക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. നിരവധി വിനോദ സഞ്ചാരികള്‍ വെടിമുഴക്കുന്നത് കാണാന്‍ മാത്രമായി എത്തിച്ചേരാറുണ്ട്. ദുബൈ എക്സ്പോ സിറ്റിയില്‍ ആദ്യമായാണ് റമദാന്‍ പീരങ്കി ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular