Wednesday, October 4, 2023
HomeIndiaഅറസ്റ്റിലായ കന്യാകുമാരിയിലെ വികാരിയുടെ ലാപ്ടോപ്പില്‍ എണ്‍പതോളം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ചാറ്റുകളും

അറസ്റ്റിലായ കന്യാകുമാരിയിലെ വികാരിയുടെ ലാപ്ടോപ്പില്‍ എണ്‍പതോളം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ചാറ്റുകളും

ന്യാകുമാരി : ലൈംഗിക ചൂഷണം നടത്തിയ കേസില്‍ അറസ്റ്റിലായ കന്യാകുമാരിയിലെ ഇടവക വികാരിയുടെ ലാപ്ടോപ്പില്‍ നിന്ന് അശ്ലീല വീഡിയോയും ചാറ്റുകളും പൊലീസ് കണ്ടെടുത്തു.

അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് കേസില്‍ അറസ്റ്റിലായിരുന്നു.

പേച്ചിപ്പാറ സ്വദേശി 18 വയസ്സായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വികാരിയെ അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ബെനഡിക്‌ട് ആന്റോ ഒളിവില്‍ പോയിരുന്നു. പള്ളിയില്‍ എത്തുന്ന സ്ത്രീകള്‍ യുവതികളാണെങ്കില്‍ അവരുടെ കഫോണ്‍ നമ്ബര്‍ സംഘടിപ്പിക്കുകയും അവരുമായി സെക്സ് ചാറ്റ് നടത്തുകയും ചെയ്യുന്നത് വികാരിയുടെ പതിവായിരുന്നെന്ന് പൊലീസ്.

ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്‌ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു നിയമവിദ്യാര്‍ത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകര്‍ത്തിയതായും വെളിപ്പെടുത്തലുണ്ടായിരുന്നു.

അന്വേഷണം നടത്തിയ കന്യാകുമാരി സൈബര്‍ ക്രൈം പൊലീസ് ബെനഡിക്‌ട് ആന്‍റോയുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിലുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും വിദഗധരുടെ സഹായത്തോടെ ഫോണ്‍ റീസ്റ്റോര്‍ ചെയ്യുകയായിരുന്നു. ഈ ഫോണില്‍ നിന്ന് സ്വയം റെക്കോര്‍ഡ് ചെയ്ത എണ്‍പതോളം അശ്ലീല വീഡിയോകളും യുവതികളുമായി നടത്തിയ ചാറ്റുകളും പൊലീസ് കണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular