Friday, March 29, 2024
HomeUSAട്രംപിനെ അറസ്റ്റ് ചെയ്യുന്നതു രാഷ്ട്രീയ നടപടി ആയിരിക്കുമെന്നു മൈക്ക് പെൻസ്

ട്രംപിനെ അറസ്റ്റ് ചെയ്യുന്നതു രാഷ്ട്രീയ നടപടി ആയിരിക്കുമെന്നു മൈക്ക് പെൻസ്

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയമാനമുള്ള നിയമനടപടി ആയിരിക്കുമെന്നു അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് പറഞ്ഞു. “ന്യൂ യോർക്ക് സിറ്റിയിൽ കുറ്റകൃത്യങ്ങളുടെ തരംഗം തന്നെയുണ്ട്. ഈ സമയത്തു ട്രംപിനെ അറസ്റ്റ് ചെയ്യാൻ തിടുക്കം കാട്ടുന്നത് എന്നെ ഞെട്ടിക്കുന്നു.

“ട്രംപിനെ അറസ്റ്റ് ചെയ്യുന്നത് ഏറ്റവും ഉയർന്ന മുൻഗണനയാണെന്നു മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ചിന്തിക്കുന്നത് ഈ രാജ്യത്തെ തീവ്ര ഇടതു പക്ഷത്തിന്റെ സമീപനം എന്താണെന്നു കാട്ടിത്തരുന്നു.

“അമേരിക്കൻ ജനതയ്ക്കു കാണാൻ ആഗ്രഹമുള്ള ഒരു കാര്യമാണ് ഇതെന്നു ഞാൻ കരുതുന്നില്ല.”

വിലക്കയറ്റം മുതൽ അതിർത്തിയിലെ പ്രതിസന്ധിയും യുക്രൈൻ യുദ്ധവും വരെ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. “അമേരിക്കൻ ജനതയ്ക്കു ഭാവിയെ കുറിച്ച് ആശങ്കയുണ്ട്. അതിനിടെയാണ് മുൻ പ്രസിഡന്റിനെതിരെ പ്രോസിക്യൂഷൻ നടപടി.”

ട്രംപിന്റെ പ്രതിഷേധ ആഹ്വാനം 2021 ജനുവരി 6നു ക്യാപിറ്റോൾ ഹില്ലിൽ ഉണ്ടാക്കിയ അരാജകത്വം പരാമർശിച്ചു പെൻസിനോടു എ ബി സി യുടെ ജോനാഥൻ കാൾ പറഞ്ഞു: ഒരു നിയമ നടപടിക്കെതിരെ പ്രതിഷേധിക്കാനല്ലേ ട്രംപ് ആവശ്യപ്പെടുന്നത്.

രാജ്യത്തെ രണ്ടു വിധത്തിലുള്ള നീതിന്യായ സംവിധാനത്തിൽ ജനങ്ങൾ അസംതൃപ്തരാണ് എന്നായിരുന്നു പെൻസിന്റെ മറുപടി. “ജനങ്ങൾക്ക് അതൊക്കെ മനസിലാവും. അവർക്കു പ്രതിഷേധം പ്രകടിപ്പിക്കാം. സമാധാനപരം ആയിരിക്കണം എന്നു മാത്രം.”

ജനുവരി 6 രാജ്യത്തിന്റെ മാനം കെടുത്തിയെന്നു പെൻസ് പറഞ്ഞു. അമേരിക്കൻ ജനത അത് സഹിക്കില്ല. അതു ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുക തന്നെ വേണം.

സെനറ്റ് പ്രസിഡന്റ് ആയിരുന്ന പെൻസിനോട് 2020 തിരഞ്ഞെടുപ്പു ഫലം തള്ളിക്കളയാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൻസ് വഴങ്ങിയില്ല. ട്രംപ് അനുയായികൾ ‘പെൻസിനെ കൊല്ലുക’ എന്നു  ആക്രോശിച്ചു കൊണ്ടാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്.

Pens says Trump arrest would be ‘politically charged prosecution’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular