Friday, April 19, 2024
HomeIndia'ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇങ്ങനെയൊരു സംഭവം, ഡല്‍ഹിക്കാരോട് നിങ്ങള്‍ക്ക് എന്താണിത്ര ദേഷ്യം?: പ്രധാനമന്ത്രിയോട് കെജ്‍രിവാള്‍

‘ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇങ്ങനെയൊരു സംഭവം, ഡല്‍ഹിക്കാരോട് നിങ്ങള്‍ക്ക് എന്താണിത്ര ദേഷ്യം?: പ്രധാനമന്ത്രിയോട് കെജ്‍രിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ബജറ്റവതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കിയതിലും അധികം തുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതില്‍ ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

ഇക്കാര്യത്തില്‍ വിശദീകരണം ലഭിക്കുന്നത് വരെയാണ് ബജറ്റ് അവതരണത്തിന് അനുമതി തടഞ്ഞ് വെച്ചിരിക്കുന്നത്.

”രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് നിര്‍ത്തുന്നത്. ഡല്‍ഹിക്കാരായ ഞങ്ങളോട് നിങ്ങള്‍ക്ക് എന്തിനാണ് ദേഷ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച അയച്ച കത്തില്‍ പറയുന്നു. ദയവായി ഡല്‍ഹി ബജറ്റ് നിര്‍ത്തരുത്. ഞങ്ങളുടെ ബജറ്റ് പാസാക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കൂപ്പുകൈകളോടെ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,” കെജ്‍രിവാള്‍ കത്തില്‍ പറയുന്നു.

ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ടായിരുന്നു ഇന്ന് ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ബജറ്റ് എന്നാണ് ലഭിക്കുന്ന സൂചന. മദ്യനയ കേസില്‍ ജയിലില്‍ പോകും മുമ്ബ് മനീഷ് സിസോദിയ പൂര്‍ത്തിയാക്കിയ ബജറ്റ് റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു. ആദ്യ എട്ട് തവണയും ബജറ്റ് അവതരിപ്പിച്ച സിസോദിയ മദ്യനയ കേസില്‍ ജയിലിലാണ്.

ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ ഒമ്ബതാം ബജറ്റിലും ആരോഗ്യ -വിദ്യാഭ്യാസ മേഖലകള്‍ക്ക് സമഗ്ര പരിഗണന ലഭിച്ചേക്കും. സ്‌കൂളുകളുടെ നവീകരണം മുതല്‍ കൂടുതല്‍ മികവിന്റെ കേന്ദ്രങ്ങള്‍ വരെ ബജറ്റില്‍ പ്രതീക്ഷിക്കാം. കൂടുതല്‍ മൊഹല്ല ക്ലിനിക്കുകളുടെ പ്രഖ്യാപനവും സഞ്ചരിക്കുന്ന മൊഹല്ല ക്ലിനിക്കും പ്രഖ്യാപനങ്ങളും കൂട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഡല്‍ഹി ഇന്നും നേരിടുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആംആദ്മി പാര്‍ട്ടിക്ക് വിജയം സമ്മാനിച്ചത്.

രാജ്യ തലസ്ഥാനത്ത് ജീവിതം ദുസ്സഹമാക്കുന്ന ഗാസിപൂര്‍, ഭല്‍സ്വ, ഓക് ല എന്നിവിടങ്ങളിലെ മാലിന്യ മലകളുടെ നിര്‍മ്മാര്‍ജനത്തിനും ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചേക്കും. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഡല്‍ഹി കൈവരിച്ച നേട്ടങ്ങളാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular