Friday, April 26, 2024
HomeKeralaയുഡിഎഫ് കണ്‍വെന്‍ഷന്‍റെ വേദിയില്‍ ഒരു വനിത പോലുമില്ല: വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

യുഡിഎഫ് കണ്‍വെന്‍ഷന്‍റെ വേദിയില്‍ ഒരു വനിത പോലുമില്ല: വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മുക്കം : യു.ഡി.എഫ് കണ്‍വെന്‍ഷന്‍റെ വേദിയില്‍ ഒരു വനിത പോലും ഇല്ലാത്തതിനെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.

വയനാട് നിയോജക മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനവും മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനവും സ്ത്രീകളാണ്. അത്രയും ഇല്ലെങ്കിലും കുറഞ്ഞത് 10 അല്ലെങ്കില്‍ 15 ശതമാനമെങ്കിലും ഈ വേദിയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കണമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, തന്‍റെ വീട്ടിലേക്ക് എത്ര തവണ പോലീസിനെ അയച്ചാലും, എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും, എത്ര തവണ ആക്രമിക്കപ്പെട്ടാലും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്‌എസും ബിജെപിയും ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു എന്നതാണ് സത്യം.

പ്രധാനമന്ത്രി എന്നാല്‍ ഇന്ത്യ എന്നല്ല. അദ്ദേഹത്തെ വിമര്‍ശിക്കുക എന്നാല്‍, അത് രാജ്യത്തെ വിമര്‍ശിക്കലല്ല. പ്രധാനമന്ത്രിയും ബി.ജെ.പിയും ആര്‍.എസ്.എസും കരുതുന്നത് തങ്ങളാണ് ഇന്ത്യ എന്നാണ്. പ്രധാനമന്ത്രി ഒരു ഇന്ത്യന്‍ പൗരന്‍ മാത്രമാണ്. പ്രധാനമന്ത്രിയെയോ ആര്‍എസ്‌എസിനെയോ ബിജെപിയെയോ വിമര്‍ശിക്കുന്നത് ഇന്ത്യയെ വിമര്‍ശിക്കലല്ല. വാസ്തവത്തില്‍, പ്രധാനമന്ത്രിയും ബിജെപിയും ആര്‍എസ്‌എസുമാണ് രാജ്യത്തെ ആക്രമിക്കുന്നത്. അവര്‍ക്ക് പലരെയും ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനും കഴിയും. ജീവിതകാലം മുഴുവന്‍ നുണ പറയുന്നവര്‍ക്കും നുണകളുടെ മറവില്‍ ഒളിക്കുന്നവര്‍ക്കും ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular