Saturday, April 27, 2024
HomeUSAലൈംഗികാരോപണ കേസ് കുത്തിപ്പൊക്കുന്നു: ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ലൈംഗികാരോപണ കേസ് കുത്തിപ്പൊക്കുന്നു: ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ന്യൂയോര്‍ക്ക് : പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് രഹസ്യമായി പണം നല്‍കിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നുവെന്ന് ആരോപിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

2016 ലെ കേസില്‍ ന്യൂയോര്‍ക്ക് ജൂറി നടത്തിയ അന്വേഷണത്തിനെതിരെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ട്രംപിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജോ ബൈഡനെതിരെ ട്രംപ് രംഗത്തെത്തിയത്. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ട്രംപ് അതിനെതിരെ പോരാടാന്‍ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് തന്‍റെ അനുയായികളോട് ഒപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ ബൈഡന്‍ ഭരണകൂടവും മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗും ഒത്തുകളിച്ചതായി ട്രംപ് ആരോപിച്ചു.

ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കുകയായിരുന്നു. ലൈംഗികാരോപണ കേസ് ട്രംപിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular