Wednesday, October 4, 2023
HomeGulfറംസാന്‍: യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം, മലയാളികള്‍ക്കും ആശ്വാസം

റംസാന്‍: യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം, മലയാളികള്‍ക്കും ആശ്വാസം

ദുബൈ : റംസാനോട് അനുബന്ധിച്ച്‌ യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം. ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്.

അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതുമാപ്പ്. യുഎഇ ഭരണാധികാരികളെ സംബന്ധിച്ച്‌ ഇത് അസാധാരണ നടപടിയല്ല.

ദേശീയ ദിനം, റംസാന്‍ എന്നിവയോട് അനുബന്ധിച്ച്‌ തടവുകാര്‍ക്ക് മോചനം നല്‍കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തില്‍ 1530 തടവുകാരെയാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തടവുകാരുടെ സാമ്ബത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി കൊണ്ടായിരുന്നു യുഎഇ സര്‍ക്കാരിന്റെ നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular