Thursday, April 25, 2024
HomeIndiaവിട്ടുവീഴ്ച്ചയില്ലാതെ ഭരണ-പ്രതിപക്ഷങ്ങള്‍: ഇരുസഭകളും 2 മണി വരെ നിര്‍ത്തിവച്ചു

വിട്ടുവീഴ്ച്ചയില്ലാതെ ഭരണ-പ്രതിപക്ഷങ്ങള്‍: ഇരുസഭകളും 2 മണി വരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി : ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാല്‍ പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു.

ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ബി.ജെ.പിയുടെ ഭാഗം. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം നടത്താതെ പിന്നോട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ഇരുപാര്‍ട്ടികളോടും പറയാനുള്ളത് പറയാമെന്നും സഭയുടെ നടത്തിപ്പില്‍ സഹകരിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അഭ്യര്‍ത്ഥിച്ചെങ്കിലും ആരും വഴങ്ങിയില്ല. രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പാര്‍ട്ടി നേതാക്കളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular