Friday, July 26, 2024
HomeIndiaബിജെപിയുടെ ഗുജറാത്ത് വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണ്ണപ്രതിമ നിര്‍മ്മിച്ച്‌ സൂറത്തിലെ രാധിക ചെയിന്‍സ് ജ്വലറി

ബിജെപിയുടെ ഗുജറാത്ത് വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണ്ണപ്രതിമ നിര്‍മ്മിച്ച്‌ സൂറത്തിലെ രാധിക ചെയിന്‍സ് ജ്വലറി

ഗുജറാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണ്ണപ്രതിമ നിര്‍മ്മിച്ച്‌ സൂറത്തിലെ രാധിക ചെയിന്‍സ് ജ്വലറി.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുവര്‍ണ്ണ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 156 ഗ്രാം ഭാരമുള്ള 18 കാരറ്റ് സ്വര്‍ണ്ണത്തിലാണ് പ്രതിമ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 182-ല്‍ 156 സീറ്റുകളും ബിജെപി നേടിയിരുന്നു. ഇതിന്റെ സ്മരണയ്‌ക്കായാണ് പ്രതിമ നിര്‍മ്മിച്ചതെന്ന് ജ്വലറി ഉടമ ബസന്ത് ബോറ പറഞ്ഞു.

പലര്‍ക്കും പ്രതിമ വാങ്ങാന്‍ താത്പ്പര്യമുണ്ട് എന്നാല്‍ വില്‍ക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബസന്ത് പറഞ്ഞു. 20 കരകൗശല വിദഗ്ധര്‍ മൂന്ന് മാസമെടുത്താണ് ഇത് നിര്‍മ്മിച്ചത്. 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്നും ഡിസംബറില്‍ പ്രതിമ തയ്യാറായെങ്കിലും, അതിന്റെ ഭാരം 156 ഗ്രാമില്‍ കൂടുതലായിരുന്നു, എന്നാല്‍ ബിജെപി 156 സീറ്റുകള്‍ നേടിയെന്നറിഞ്ഞപ്പോള്‍, കരകൗശല വിദഗ്ധര്‍ ഭാരം കുറയ്‌ക്കാന്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular