Wednesday, May 8, 2024
HomeGulfറമദാന്‍: തൊഴില്‍ മേഖലയിലെ സമയക്രമം പ്രഖ്യാപിച്ചു

റമദാന്‍: തൊഴില്‍ മേഖലയിലെ സമയക്രമം പ്രഖ്യാപിച്ചു

സ്കത്ത് : റമദാന്‍ മാസത്തിലെ സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്ലെക്‌സിബിള്‍’ രീതി അനുസരിച്ചായിരിക്കും ജോലി സമയം.

സ്വകാര്യ മേഖലയിലെ മുസ്ലീം ജീവനക്കാര്‍ ദിവസവും ആറ് മണിക്കൂര്‍ ജോലി ചെയ്യണം.

ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. ‘ഫ്ലെക്‌സിബിള്‍’ സംവിധാനം അനുസരിച്ച്‌ സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്ബത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.

എന്നാല്‍, യൂനിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 12, എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി, ഒമ്ബത് മുതല്‍ ഉച്ചക്ക് രണ്ട്, രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴില്‍ സമയക്രമം അനുസരിച്ച്‌ തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular