Saturday, July 27, 2024
HomeIndiaഅമൃത്പാലിനെ വിടാതെ പഞ്ചാബ് പൊലീസ്: ലഹരിമുക്ത കേന്ദ്രം അടച്ചുപൂട്ടി

അമൃത്പാലിനെ വിടാതെ പഞ്ചാബ് പൊലീസ്: ലഹരിമുക്ത കേന്ദ്രം അടച്ചുപൂട്ടി

മൃതസര്‍ : ഒളിവില്‍ കഴിയുന്ന ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിന്‍റെ ലഹരിമുക്ത കേന്ദ്രം അടച്ചുപൂട്ടി പഞ്ചാബ് പൊലീസ്.

അമൃത്സര്‍ ജില്ലയിലെ ജല്ലുപൂരിലാണ് ലഹരിമുക്ത കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്രത്തില്‍ തിരച്ചില്‍ നടത്തിയ പൊലീസ് സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

‘പൊലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അമൃത്പാല്‍ ഇവിടേക്ക് വരാറുണ്ടായിരുന്നു. ആളുകള്‍ ചികിത്സ തേടിയാണ് കേന്ദ്രത്തിലെത്തുന്നത്. ഇവിടെ തെറ്റായി ഒന്നും നടക്കുന്നില്ല. ഈ സ്ഥാപനത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്.’ -കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ഗുരുമുഖ് സിങ് എ.എന്‍.ഐയോട് പറഞ്ഞു. ചികിത്സക്കായെത്തിയ 70ഓളം ആളുകള്‍ തിരിച്ചുപോയതായി ഗുരുമുഖ് സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമൃത്പാലിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തേക്ക് കടക്കുകയാണ്. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാണ്. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, അമൃത്പാലിന്‍റെ പല രൂപങ്ങളിലുള്ള ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു.

RELATED ARTICLES

STORIES

Most Popular