Friday, April 19, 2024
HomeIndiaഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ - ഷെർലിൻ ചോപ്ര

ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ – ഷെർലിൻ ചോപ്ര

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാൻ നടത്തിയ ഒരു പാർട്ടിയിലെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ഷെർലിൻ ചോപ്ര. സുശാന്ത് സിംഗ് രാജ്പുത്ത് അന്തരിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ചില താരങ്ങൾ അറസ്റ്റിലായിരുന്നു. അന്ന് നൽകിയ അഭിമുഖമാണ് ആര്യൻ അറസ്റ്റിലായ അവസരത്തിൽ ഷെർലിൻ പങ്കുവെച്ചിരിക്കുന്നത്.

ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ താൻ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഷെർലിൻ പറയുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രൊഗ്രാമിൽ ഡാൻസ് ചെയ്തുകൊണ്ടിരിക്കെ തളർന്നതിനാൽ വാഷ്‌റൂമിൽ പോയതായിരുന്നു താൻ. വാതിൽ തുറന്നപ്പോൾ കണ്ട കാഴ്‌ച്ചകൾ ഞെട്ടിക്കുന്നതായിരുന്നു. താരങ്ങളുടെ ഭാര്യമാർ കണ്ണാടിയുടെ മുന്നിൽ നിന്ന് വെള്ള കളറിലുള്ള പൗഡർ എടുക്കുകയായിരുന്നു, കൊക്കയ്ൻ ആയിരുന്നു അതെന്ന് ഷെർലിൻ പറയുന്നു.

ഈ കാഴ്‌ച്ച കണ്ടതോടെ താൻ അവിടെ നിന്ന് പോയെന്നും ബോളിവുഡിലെ പാർട്ടികളിൽ എന്താണ് നടക്കുന്നതെന്ന് അതോടെ മനസിലായെന്നും ഷെർലിൻ ചോപ്ര പറഞ്ഞു. ഷെർലിന്റെ വെളിപ്പെടുത്തൽ ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ്. സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിക്കേസിന്റെ സമയത്തും ഷെർലിൽ ഈ വീഡിയോ പങ്കുവെച്ചിരുന്നു.

അതിനിടെ ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ എൻഡിപിഎസ് കോടതി വിധി പറയുക. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular