Friday, July 26, 2024
HomeEditorialനിറയെ പൂക്കളുമായി വസന്തം വരവായി: ഇനി നീളം കൂടിയ പകലുകളും

നിറയെ പൂക്കളുമായി വസന്തം വരവായി: ഇനി നീളം കൂടിയ പകലുകളും

മധുര വസന്തം എത്തി. പൂക്കളുടെ സുഗന്ധം, കിളികളുടെ പാട്ട്, നീളുന്ന പകലുകൾ, സൂര്യന്റെ വർധിച്ച താപം. 2023 ലെ വസന്തകാലം എത്തുകയായി.

ഉത്തര അർദ്ധഗോളത്തിൽ പൂക്കാലത്തിന്റെ ആദ്യ ദിനം. പുനർജനിയുടെ സൂചന. പകലും രാവും തമ്മിലുള്ള മികച്ച സന്തുലനം. പാരമ്പര്യങ്ങളുടെ സമയം.

എപ്പോഴാണ് തുടക്കം?

ഇങ്ങിനെയാണ്‌ അതു നിശ്ചയിച്ചിട്ടുള്ളത്:

ഹോണോലുലു: തിങ്കളാഴ്ച രാവിലെ 11.24.

സാൻ ഫ്രാൻസിസ്‌കോ (കാലിഫോണിയ), വിക്ടോറിയ (കാനഡ) ഉച്ച തിരിഞ്ഞു 2.24.

സാന്ത ഫീ (ന്യൂ മെക്സിക്കോ), ഗ്വാദലഹാര ( മെക്സിക്കോ) ഉച്ചതിരിഞ്ഞു 3.24.

മിനപോളിസ് (മിനസോട്ട), കിങ്സ്റ്റൺ (ജമൈക്ക) വൈകിട്ട് 4.24.

മോൺട്രിയോൾ (കാനഡ), ചാൾസ്റ്റൻ (സൗത്ത് കരളിന) വൈകിട്ട് 5.24.

ഹാലിഫാക്സ് (കാനഡ) വൈകിട്ട് 6:24.

അറ്റ്ലാന്റിക്കിനു അപ്പുറം ഡബ്ലിനിലും ഘാനയിലെ അക്ക്രയിലും രാത്രി 9.24 നാണ്. ഇന്ത്യയിൽ ചൊവാഴ്ച പുലർച്ചെ 2.54 ന്.

ഭൂമധ്യ രേഖയ്ക്കു തെക്കുള്ളവർ തണുപ്പു കാലത്തിന്റെ സ്പർശം അറിയും. ചിലി, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടെ.

Spring has arrived with flowers and longer days 

RELATED ARTICLES

STORIES

Most Popular