Friday, April 26, 2024
HomeUSAപ്രസിഡന്റ് ആയുധമെടുത്തു: ആദ്യ വീറ്റോ പ്രയോഗിച്ചു ബൈഡൻ റിപ്പബ്ലിക്കൻ ബിൽ തള്ളി: കൊറോണ ബില്ലിൽ...

പ്രസിഡന്റ് ആയുധമെടുത്തു: ആദ്യ വീറ്റോ പ്രയോഗിച്ചു ബൈഡൻ റിപ്പബ്ലിക്കൻ ബിൽ തള്ളി: കൊറോണ ബില്ലിൽ പക്ഷെ ഒപ്പു വച്ചു

പ്രസിഡന്റ് ജോ ബൈഡൻ രണ്ടു വർഷം പിന്നിട്ട ഭരണകാലത്തിനിടയിൽ ആദ്യത്തെ വീറ്റോ പ്രയോഗിച്ചു. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുഎസ് ഹൗസുമായി അങ്കം കുറിച്ചു കൊണ്ട്, റിട്ടയർ ചെയ്തവരുടെ നിക്ഷേപങ്ങളെ ബാധിക്കുന്ന രീതിയിൽ അവർ പാസാക്കിയ ബിൽ പ്രസിഡന്റ് തള്ളി.

“ഞാൻ ആദ്യമായി ഒരു ബിൽ വേട്ട ചെയ്തു,” ബൈഡൻ അറിയിച്ചു.

അതേ സമയം, കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചു ഗവൺമെന്റിന്റെ കൈയിലുള്ള രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന കോൺഗ്രസിന്റെ ബില്ലിൽ അദ്ദേഹം ഒപ്പുവച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി പാസാക്കിയ ബിൽ കൊറോണ വൈറസിന്റെ ഉത്ഭവം വ്യക്തമായി വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷ.

വീറ്റോ ചെയ്ത ബില്ലിനെ കുറിച്ച് ഒരാഴ്ച ചിന്തിച്ചെന്നു പ്രസിഡന്റ് പറഞ്ഞു.  “ഈ ബിൽ നിയമമായാൽ നിങ്ങൾ റിട്ടയർ ചെയ്യുമ്പോൾ മിച്ചം പിടിച്ച പണം മാഗാ റിപ്പബ്ലിക്കന്മാരുടെ ഇഷ്ടം അനുസരിച്ചു മാത്രമേ ചെലവഴിക്കാൻ കഴിയൂ. നിങ്ങൾക്കു ആ പണം സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയണം.

നിക്ഷേപകരുടെ പണം എങ്ങിനെ കൈകാര്യം ചെയ്യണമെന്നു പരിഗണിക്കുമ്പോൾ കാലാവസ്ഥാ മാറ്റം പോലുള്ള ഘടകങ്ങൾ കണക്കിലെടുക്കാം എന്നു തൊഴിൽ വകുപ്പിനു ബൈഡൻ നേരത്തെ നൽകിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെ ചട്ടം തിരുത്തിയാണ് അതു ചെയ്തത്. ബൈഡന്റെ ആ ചട്ടം അട്ടിമറിക്കാനാണ് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ഹൗസ് പുതിയ ചട്ടം കൊണ്ടു വന്നത്. ഡെമോക്രാറ്റിക് നിയന്ത്രണമുളള സെനറ്റ് 50-46 വോട്ടിനു ബുധനാഴ്ച അതു പാസാക്കി.

ജോ മഞ്ചിൻ (വെസ്റ്റ് വിർജീനിയ), ജോൺ ടെസ്റ്റർ (മൊണ്ടാന) എന്നീ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ സെനറ്റർമാർക്കു കൂട്ടായി. ഭരണകൂടം അതിരു കടന്നു ഇടപെടുന്നു എന്ന കാഴ്ചപ്പാടാണ് അവർ ഉയർത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കുന്ന വ്യവസ്ഥകൾ ഒന്നുമില്ലെന്നു വൈറ്റ് ഹൗസ്‌ പറഞ്ഞിരുന്നു.

വീറ്റോ ഉണ്ടാവുമെന്നു വൈറ്റ് ഹൗസ് നേരത്തെ സൂചിപ്പിച്ചിരുന്നു.

“പോലീസ്, അന്ഗിശമന സേനാംഗങ്ങൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പാദ്യം വെള്ളത്തിലാക്കുന്ന ബിൽ പ്രസിഡന്റ് വീറ്റോ ചെയ്തു. അതൊരു തീവ്ര മാഗാ റിപ്പബ്ലിക്കൻ ആദർശത്തിന്റെ പേരിൽ അവർ കൊണ്ടുവന്നതാണ്,” വൈറ്റ് ഹൗസ് വക്താവ് റോബിൻ പാറ്റേഴ്സൺ പറഞ്ഞു.

കൊറോണയുടെ ഉത്ഭവം അന്വേഷിക്കുന്ന ബിൽ മാർച്ച് 10 നു ഹൗസ് ഏകകണ്ഠമായി അംഗീകരിച്ചതാണ്. അതിനു ഒരാഴ്ച മുൻപ് സെനറ്റ് പാസാക്കിയിരുന്നു.

കോവിഡ് ഉത്ഭവത്തെ കുറിച്ചു കഴിയുന്നത്ര വിവരങ്ങൾ ലഭ്യമാക്കാനുള്ള കോൺഗ്രസിന്റെ ലക്ഷ്യത്തെ താൻ മാനിക്കുന്നുവെന്നു ബൈഡൻ പറഞ്ഞു. 2021 ൽ രഹസ്യാന്വേഷണ വിഭാഗങ്ങളോട് എല്ലാ ആയുധങ്ങളും ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്താൻ നിർദേശിച്ചിരുന്നു. ആ ജോലി തുടരുന്നുണ്ട്.

ചൈനയിലെ ലാബിൽ നിന്നാണ് കൊറോണ വന്നതെന്ന ആരോപണത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഭ്യമാവുന്ന എല്ലാ വിവരങ്ങളും പുറത്തു വിടും.

Biden uses his first veto, but signs bill on Covid origins

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular