Saturday, July 27, 2024
HomeIndiaഎയർ ഇന്ത്യ ഫ്ലൈറ്റിൽ പൊളിഞ്ഞ സീറ്റും പാറ്റയും: യുഎൻ ഉദ്യോഗസ്ഥന്റെ പരാതി

എയർ ഇന്ത്യ ഫ്ലൈറ്റിൽ പൊളിഞ്ഞ സീറ്റും പാറ്റയും: യുഎൻ ഉദ്യോഗസ്ഥന്റെ പരാതി

എയർ ഇന്ത്യ വിമാനത്തിൽ പൊളിഞ്ഞ സീറ്റിൽ ഇരിക്കേണ്ടി വന്നുവെന്നും പാറ്റ ശല്യം ഉണ്ടായെന്നും ഒരു യു എൻ നയതന്ത്ര ഉദ്യോഗസ്ഥൻ പരാതിപ്പെട്ടു.

കോൾ ബട്ടനും വായനയ്ക്കുള്ള ലൈറ്റും ഉണ്ടായിരുന്നില്ല.

ന്യൂ യോർക്കിൽ നിന്നു ഡൽഹിക്കുള്ള ഫ്ലൈറ്റിലാണ് ഈ അനുഭവങ്ങൾ ഉണ്ടായതെന്നു അദ്ദേഹം പറഞ്ഞു. “യുഎൻ നയതന്ത്ര ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കു ഞാൻ ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ എയർ ഇന്ത്യയുടെ ജെ എഫ് കെ-ന്യൂ ഡൽഹി വിമാനത്തിൽ ഉണ്ടായതു പോലുള്ള അനുഭവം മറ്റൊരു ഫ്ലൈറ്റിലും ഉണ്ടായിട്ടില്ല.

“യാത്രക്കാരെ അശേഷം മാനിക്കാത്ത എയർലൈൻ,” അദ്ദേഹം ഒരാഴ്ച മുൻപ് ട്വീറ്റ് ചെയ്തു.

വിമാനത്തിൽ പാറ്റ എങ്ങിനെ ഉണ്ടായി എന്നും എന്തു കൊണ്ടു സുരക്ഷാ ഉപകരണങ്ങൾ ഇല്ല എന്നും തിങ്കളാഴ്ച അദ്ദേഹം വീണ്ടും ചോദിച്ചു.

അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി എയർ ഇന്ത്യ ട്വീറ്റ് ചെയ്‌തു. “ഞങ്ങളുടെ ഫ്ലൈറ്റിൽ അങ്ങേയ്ക്കു ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. ഇത് കേൾക്കാൻ സുഖമുള്ള കാര്യമല്ല.” കൂടുതൽ അന്വേഷണങ്ങൾക്കു വേണ്ടി  ബുക്കിംഗ് വിവരങ്ങൾ എയർ ഇന്ത്യ ആവശ്യപ്പെട്ടു.

UN diplomat finds broken seats, cockroaches on Air India flight

RELATED ARTICLES

STORIES

Most Popular