Friday, April 26, 2024
HomeUSAകാലിഫോർണിയയ്ക്കു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: കൊടുംകാറ്റും മഴയും വീണ്ടും വരുന്നു

കാലിഫോർണിയയ്ക്കു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: കൊടുംകാറ്റും മഴയും വീണ്ടും വരുന്നു

കലിഫോണിയയിൽ വീണ്ടും വമ്പൻ കൊടുംകാറ്റു വരുന്നുവെന്നു യുഎസ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പശ്ചിമ സംസ്ഥാനത്തിന്റെ തെക്കു ഭാഗത്തു മഴ പെയ്തു തുടങ്ങി. അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന ഈർപ്പമാണ് കനത്ത മഴയും കാറ്റും ഉണ്ടാക്കുന്നത്. ഈർപ്പം കൂടുതൽ തണുത്തതാണെകിൽ മഞ്ഞുണ്ടാവും.

അതിശക്തമായ കാറ്റിനു പുറമെ കനത്ത മഴയും മഞ്ഞുവീഴ്ചയും തിങ്കളാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ നീണ്ടു നിൽക്കും.
ഉയർന്ന തിരമാലകൾ, ക്ഷോഭിച്ച കടൽ ഇവയൊക്കെ ചൊവാഴ്ചയും ബുധനാഴ്ചയും പ്രതീക്ഷിക്കാം.

ഈ വർഷം തന്നെ 11 കാലാവസ്ഥാ ദുരിതങ്ങൾ കലിഫോണിയ നേരിട്ടിരുന്നു. കനത്ത മഴയും മഞ്ഞുവീഴ്ചയും പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. ഇക്കുറിയും പ്രളയം ഉണ്ടാവാമെന്നു കാലാവസ്ഥാ കേന്ദ്രം പറയുന്നു.

More storm feared in weather-battered California 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular