Friday, April 19, 2024
HomeUSAമുൻ കാമുകിയെയും 6 മക്കളെയും ഭർത്താവിനെയും വധിച്ചു; പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

മുൻ കാമുകിയെയും 6 മക്കളെയും ഭർത്താവിനെയും വധിച്ചു; പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

ഹൂസ്റ്റൻ ∙ മുൻ കാമുകിയുടെ ആറുമക്കളേയും കാമുകിയേയും ഭർത്താവിനേയും വധിച്ച കേസിൽ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡേവിഡ് റെ കോൺലിക്കാണ് വ്യാഴാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കിയത്.

വ്യാഴാഴ്ച രാവിലെയാണ് ജൂറി വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയും ഭർത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന് ആദ്യം കാമുകിയേയും ഭർത്താവിനേയും പിന്നീട് 6 വയസ് മുതൽ 13 വയസ്സുവരെ പ്രായമുള്ള ആറു കുട്ടികളേയും വധിക്കുകയായിരുന്നു.

An undated photo of the six children killed in Saturday nightís massacre in northwest Harris County was posted Sunday on a gofundme page set up for the family. The family did not want two of the family members in the people in photo identified and their faces have been intentionally blurred. They were not harmed. The children are, from left to right: Dwayne Jackson, Jr., 10; Caleb Jackson, 9; Trinity Jackson, 7; Jonah Jackson, 6; Honesty Jackson, 11; and Nathaniel Conley, 11.
An undated photo of the six children killed in Saturday nightâÄôs massacre in northwest Harris County was posted Sunday on a gofundme page set up for the family. The family did not want two of the family members in the people in photo identified and their faces have been intentionally blurred. They were not harmed. The children are, from left to right: Dwayne Jackson, Jr., 10; Caleb Jackson, 9; Trinity Jackson, 7; Jonah Jackson, 6; Honesty Jackson, 11; and Nathaniel Conley, 11.

Conley_Family_gofundme

അവരുടെ മുറിയിൽ കിടക്കയോടു ചേർത്ത് കൈകൾ ബന്ധിച്ചു ഒരോരുത്തരുടെയും തലയിലേക്ക് വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസുമായി പ്രതി ഏറ്റുമുട്ടി. ഒടുവിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. കാപ്പിറ്റൽ മർഡറാണ് ഇയാൾക്കെതിരെ ചാർജ്ജ് ചെയ്തിരുന്നത്.

2013 ൽ കാമുകിയും ഡേവിഡുമായി കുടുംബകലഹം ഉണ്ടായതിനെ തുടർന്ന് ആറു കുട്ടികളേയും സിപിഎസിനു കൈമാറിയിരുന്നു.

ഡേവിഡ് കോൺലിയുടെ അറ്റോർണി തന്റെ പ്രതിയെ വിസ്തരിക്കുവാൻ സാധ്യമല്ലാത്തവിധം മാനസിക വൈകല്യമുണ്ടായിരുന്നതായി കോടതിയിൽ രേഖകൾ ഹാജരാക്കിയിരുന്നതാണ് വധശിക്ഷ ഒഴിവാക്കിയത്.

പി പി ചെറിയൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular