Thursday, April 25, 2024
HomeKeralaപെരുമാതുറയിലെ പതിനേഴുകാരന്‍്റെ മരണം: വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ സുഹൃത്ത് കസ്റ്റഡിയില്‍

പെരുമാതുറയിലെ പതിനേഴുകാരന്‍്റെ മരണം: വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം : പെരുമാതുറയിലെ ഇര്‍ഫാന്റെ (17) മരണത്തിന് കാരണമായത് മസ്തിഷ്‌ക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

തുടര്‍ച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇര്‍ഫാന്റെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തതയുണ്ടാകൂ.

ഇര്‍ഫാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ ഉപ്പയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയും കഠിനംകുളം പോലീസ് രേഖപ്പെടുത്തി.

അതേസമയം, മരണത്തില്‍ ഇര്‍ഫാന്‍റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇര്‍ഫാനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയ ഫൈസലാണ് പോലീസ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

പെരുമാതുറ ഫെഡറല്‍ ബാങ്കിന് സമീപത്തുള്ള സുല്‍ഫിക്കര്‍-റജില ദമ്ബതികളുടെ മകനാണ് മരിച്ച ഇര്‍ഫാന്‍.

ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ട പെരുമാതുറ സ്വദേശി ഇര്‍ഫാന്റെ മരണത്തിന് കാരണം മയക്കുമരുന്ന് മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം.

സുഹൃത്തുക്കള്‍ ചേര്‍ന്ന് മയക്കുമരുന്ന് മണപ്പിച്ചെന്നും അതാണ് മരണകാരണമെന്നും ഇര്‍ഫാന്റെ മാതാപിതാക്കള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular