Saturday, July 27, 2024
HomeGulfസൗദിയില്‍നിന്ന് നാട്ടിലേക്ക് വരുന്നതിന് തൊട്ടുമുമ്ബ് വിമാനത്താവളത്തില്‍ തെലങ്കാന സ്വദേശി മരിച്ചു

സൗദിയില്‍നിന്ന് നാട്ടിലേക്ക് വരുന്നതിന് തൊട്ടുമുമ്ബ് വിമാനത്താവളത്തില്‍ തെലങ്കാന സ്വദേശി മരിച്ചു

നാട്ടിലേക്ക് വിമാനം കയറാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ തെലങ്കാന സ്വദേശി സൗദി വിമാനത്താവളത്തില്‍ മരിച്ചു.

തെലങ്കാന സ്വദേശിയായ മുഹമ്മദ് ചന്ദ് പാഷയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് പാഷ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

തെലങ്കാന ജഗ്തിയാലിലെ കൊടിമ്യാല്‍ മണ്ഡലിലെ കൊണ്ടാപൂര്‍ ഗ്രാമത്തിലെ സ്വദേശിയായ പാഷ, സൗദി അബഹ നഗരത്തില്‍ ജോലിക്കായി പോയതായിരുന്നു. മാര്‍ച്ച്‌ രണ്ടിനാണ് സംഭവം. മൂന്നാഴ്ചക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്. ഹൃദയാഘാതം ഉണ്ടായ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എത്തിയപ്പോള്‍ തന്നെ അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular