Thursday, April 25, 2024
HomeUSAഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തി സാനിയ മിര്‍സ

ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തി സാനിയ മിര്‍സ

ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞതിന് പിന്നാലെ ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെത്തി ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ.

കുടുംബ സമേതമാണ് സാനിയ എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മകന്‍ ഇഹ്സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് കൂടെയുള്ളത്. എന്നാല്‍, ഭര്‍ത്താവ് ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടല്‍ മുറിയില്‍നിന്നുമൊക്കെയുള്ള ചിത്രങ്ങള്‍ കൂട്ടത്തിലുണ്ട്.

‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്. ഇതിന് താഴെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്‍ ‘ആമീന്‍’ എന്ന് മറുപടിയുമിട്ടിട്ടുണ്ട്. നടി ഹുമ ഖുറേഷിയും ഇമോജികളിട്ട് പ്രതികരിച്ചു.

ജനുവരി 26ന് ആസ്ട്രേലിയന്‍ ഓപണോടെ ഗ്രാന്‍ഡ്സ്ലാം കരിയറിന് താരം വിരാമമിട്ടിരുന്നു. രോഹണ്‍ ബൊപ്പണ്ണക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ദുബൈ ഡ്യൂട്ടിഫ്രീ ചാമ്ബ്യന്‍ഷിപ്പ് ആയിരുന്നു അവസാന ടൂര്‍ണമെന്റ്. ഇതില്‍ യു.എസ് താരം മാഡിസണ്‍ കീസിനൊപ്പം ഇറങ്ങിയ സാനിയ ഒന്നാം റൗണ്ടില്‍ റഷ്യന്‍ ജോഡികളായ വെറോണിക കുദര്‍മെറ്റോവ, സാംസനോവ എന്നിവക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെയാണ് രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമായത്.

ഇന്ത്യയില്‍നിന്ന് വനിത ടെന്നിസില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയാണ് സാനിയ കളി നിര്‍ത്തിയത്. കരിയറില്‍ 43 ഡബ്ല്യു.ടി.എ കിരീടങ്ങളും ഒരു സിംഗിള്‍സ് ട്രോഫിയും നേടി. 2003ല്‍ ആദ്യമായി പ്രഫഷനല്‍ ടെന്നിസില്‍ ഇറങ്ങിയ താരം മാര്‍ടിന ഹിംഗിസിനൊപ്പം മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം മൂന്നെണ്ണം കൂടി നേടി. മിക്സഡ് ഡബ്ള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം 2009 ആസ്ട്രേലിയന്‍ ഓപണ്‍, 2012 ഫ്രഞ്ച് ഓപണ്‍ കിരീടങ്ങള്‍ നേടി. റിയോ ഒളിമ്ബിക്സില്‍ മെഡല്‍ നേട്ടത്തിനരികെയെത്തിയതാണ് മറ്റൊരു നേട്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular