Saturday, July 27, 2024
HomeIndiaസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വ്യാജഗര്‍ഭം; യുവതിക്കെതിരെ അന്വേഷണം

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വ്യാജഗര്‍ഭം; യുവതിക്കെതിരെ അന്വേഷണം

ഡിഷ : സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വ്യാജഗര്‍ഭവുമായി യുവതി. ഗര്‍ഭമുണ്ടെന്നു പറഞ്ഞ് മാസങ്ങളോളം ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്.
ഒഡിഷയിലെ ബിരന്‍പള്ളി ഗ്രാമത്തിലാണു സംഭവം. കൗസല്യ ഭുയന്‍ എന്ന സ്ത്രീയാണു ഗര്‍ഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത്. സര്‍ക്കാരിനെ മാത്രമല്ല സ്വന്തം ഭര്‍ത്താവിനെയും യുവതി ഗര്‍ഭിണിയാണെന്ന് പറഞ്ഞു വഞ്ചിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മാസങ്ങളോളം കൈപ്പറ്റി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം യുവതി ഉന്നയിക്കുകയും ചെയ്തു.സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിട്ടു.
RELATED ARTICLES

STORIES

Most Popular