Saturday, July 27, 2024
HomeGulfസൗദിയിലെ ആദ്യ മാസപ്പിറവി നീരീക്ഷണ കേന്ദ്രം മക്കയിലെ അബീ ഖുബൈസ് മലയില്‍

സൗദിയിലെ ആദ്യ മാസപ്പിറവി നീരീക്ഷണ കേന്ദ്രം മക്കയിലെ അബീ ഖുബൈസ് മലയില്‍

ജിദ്ദ : സൗദിയിലെ ആദ്യത്തെ മാസപ്പിറവി നിരീക്ഷണ കേന്ദ്രം മക്കയില്‍. 1948-ല്‍ അബ്ദുല്‍ അസീസ് രാജാവിെന്‍റ കാലത്താണ് മക്കയിലെ അബു ഖുബൈസ് മലയുടെ മുകളില്‍ ആദ്യ മാസപ്പിറവി നിരീക്ഷണ കേന്ദ്രം സ്ഥാപിതമായത്.

ജ്യോതിശാസ്ത്രത്തില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ശൈഖ് മുഹമ്മദ് അബ്ദുല്‍ റസാഖ് ഹംസയുടെ ആശയമാണ് ഇങ്ങനെയൊരു നിരീക്ഷണാലയം സ്ഥാപിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രഹങ്ങളുടെയും ആകാശഗോളങ്ങളുടെയും ചലനം നിരീക്ഷിക്കുക, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ നടത്തുക, മാസങ്ങളുടെ ആരംഭം പ്രത്യേകിച്ച്‌ റമദാന്‍, ഹജ്ജ് മാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവക്ക് ആദ്യത്തെ ഔദ്യോഗിക ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഹറമിനടുത്ത് സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

സഉൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് കേന്ദ്രത്തിനു വേണ്ട ഉപകരണങ്ങള്‍ സംഭാവന ചെയ്തത്. ജ്യോതി ശാസ്ത്രത്തിെന്‍റ തുടക്കക്കാരെയും അതില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കാനുള്ള ശൈഖ് മുഹമ്മദ് അബ്ദുല്‍ റസാഖ് ഹംസയുടെ അഭ്യര്‍ഥന അന്നത്തെ കിരീടാവകാശിയായിരുന്ന അമീര്‍ സഉൗദ് ബിന്‍ അബ്ദുല്‍ അസീസ് അംഗീകരിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നാണ് കേന്ദ്രത്തിനു വേണ്ട ഉപകരണങ്ങള്‍ എത്തിച്ചത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളും നിര്‍ണയിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള ഒരു ദൂരദര്‍ശിനിയും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഒരു പ്ലാനറ്റോറിയവും ഉള്‍പ്പെടുന്നതായിരുന്നു അബു ഖുബൈസ് മലക്ക് മുകളിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രം. ഒപ്പം മാപ്പുകളുടെയും ദിശ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുടെയും ശേഖരവും അവിടെയുണ്ടായിരുന്നു.

വാര്‍ത്താ മാധ്യമങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്ബ് മക്കയിലെ ഖാദിയും അദ്ദേഹത്തിെന്‍റ അസിസ്റ്റന്‍റും ചില സാക്ഷികളും റമദാന്‍ മാസപ്പിറവി കാണാന്‍ അബുഖുബൈസ് മല മുകളിലേക്ക് കയറിയിരുന്നുവെന്നാണ് ചില ചരിത്ര ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. മാസപ്പിറവി കണ്ടെന്ന് സ്ഥിരീകരിച്ചാല്‍ മക്കയിലുള്ളവര്‍ക്ക് അതുകാണും വിധം അവരിലൊരാള്‍ കൈയില്‍ ഒരു തുണി ഉയര്‍ത്തിക്കാട്ടും. പിന്നീട് പീരങ്കികളിലൂടെ വെടി ഉയിര്‍ത്തും. വര്‍ഷങ്ങള്‍ കൂറെ പിന്നിട്ടപ്പോള്‍ ജബലു അബീ ഖുബൈസിലെ ആ മാസപ്പിറവി നിരീക്ഷണ കേന്ദ്രം മക്ക ക്ലോക്ക് ടവറിലേക്ക് മാറ്റി. ഇപ്പോള്‍ നൂതനമായ സാേങ്കതിക സംവിധാനങ്ങളോടെ ക്ലോക്ക് ടവറില്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.

നിലവില്‍ സൗദി അറേബ്യയില്‍ നിരവധി ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സുദൈര്‍, താമിര്‍, മക്ക എന്നിവിടങ്ങളിലാണ്. കൂടാതെ റമാന്‍ മാസപ്പിറവി ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ റിയാദ്, മദീന, ഖസിം, ദഹ്‌റാന്‍, ശഖ്‌റ, ഹാഇല്‍, തബൂക്ക് എന്നിവിടങ്ങളിലും നിരീക്ഷണാലയങ്ങളുണ്ട്. സാേങ്കതിക വിദ്യകള്‍ പുരോഗമിച്ചതോടെ ചന്ദ്രദര്‍ശന പ്രക്രിയകള്‍ യാന്ത്രികമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നീതിന്യായ മന്ത്രാലയം ഇലക്‌ട്രോണിക് സംവിധാനങ്ങളും ആരംഭിച്ചു. വീഡിയോ ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയിലൂടെ കോടതികളും നിരീക്ഷണാലയങ്ങളും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയത്തിനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കി.

ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ മാസപ്പിറവിയുടെ ഉറവിടം കുറ്റമറ്റ രീതിയില്‍ ഏകീകരിക്കാനും ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം വേഗത്തിലാക്കുകയും ലക്ഷ്യമിട്ടാണ് നീതിന്യായ മന്ത്രാലയം ഇൗ സംവിധാനങ്ങളെല്ലാം ഒരുക്കിയത്.

RELATED ARTICLES

STORIES

Most Popular